Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മുറപെണ്ണ് സമ്പ്രദായം നിലനിൽക്കുന്നതിനാൽ അപൂർവ ജനിതക രോഗങ്ങൾ വരാനുള്ള സാധ്യതകളെറെ; റെയർ ഡിസീസിനെ കുറിച്ചുള്ള ബോധവത്കരണവുമായി ഒർഡിഐ കേരളത്തിലേക്ക്; മുംബൈയിലും ബംഗളൂരും തരംഗമായി മാറിയ റെയ്‌സ് ഫോർ സെവൻ കേരളത്തിലും; മാർച്ച് 17 നു എസ്എടി ആശുപത്രിയിൽ ഫ്‌ളാഗ് ഓഫ്

മുറപെണ്ണ് സമ്പ്രദായം നിലനിൽക്കുന്നതിനാൽ അപൂർവ ജനിതക രോഗങ്ങൾ വരാനുള്ള സാധ്യതകളെറെ; റെയർ ഡിസീസിനെ കുറിച്ചുള്ള ബോധവത്കരണവുമായി ഒർഡിഐ കേരളത്തിലേക്ക്; മുംബൈയിലും ബംഗളൂരും തരംഗമായി മാറിയ റെയ്‌സ് ഫോർ സെവൻ കേരളത്തിലും; മാർച്ച് 17 നു എസ്എടി ആശുപത്രിയിൽ ഫ്‌ളാഗ് ഓഫ്

തിരുവനന്തപുരം: അപൂർവ ജനിതക രോഗങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണവുമായി റെയ്‌സ് ഫോർ സെവൻ എത്തുന്നു. മാരത്തോൺ ഇവന്റ് ആയാണ് റെയ്‌സ് ഫോർ സെവൻ സംഘടിപ്പിക്കപ്പെടുന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നാണ് റെയ്‌സ് ഫോർ സെവൻ ഫ്‌ളാഗ് ഓഫ്. ഓർഗനൈസേഷൻ ഫോർ റെയർ ഡിസീസസ് ഇൻ ഇന്ത്യയാണ് മാർച്ച് 17 നാണ് റെയ്‌സ് ഫോർ സെവൻ സംഘടിപ്പിക്കുന്നത്.

2016 മുതൽ റെയർ ഡിസീസ് രോഗികൾക്കായി ഒർഡിഐ മാരത്തോൺ ഇവന്റ് സംഘടിപ്പിക്കാറുണ്ട്. ബംഗലൂരുവിലും മുംബൈയിലുമൊക്കെ ഈ മാരത്തോൺ നടന്നുവരുന്നുമുണ്ട്.10000ത്തോളം പേർ പിന്തുണയുമായി രംഗത്ത് വന്നതോടെ റെയ്‌സ് ഫോർ സെവൻ ഇവിടങ്ങളിൽ വൻ വിജയമായി മാറിയ ചരിത്രമാണ് രചിക്കപ്പെട്ടത്. കേരളത്തിലും ഇത്തരമൊരു പിന്തുണ തന്നെയാണ് ഒആർഡിഐ ആഗ്രഹിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഇവന്റ് നടക്കുന്നത്. കുട്ടികൾക്ക് 200 രൂപയും മറ്റുള്ളവരിൽ നിന്ന് 500 രൂപയും റെയ്‌സ് ഫോർ സെവനിനായി ഈടാക്കുന്നുണ്ട്. പകരം ഒരു സർട്ടിഫിക്കറ്റ്, മെഡൽ, ബ്രേക്ക് ഫാസ്റ്റ് എന്നിവ ഒആർഡിഐ നൽകും.

ബംഗളൂരിൽ നിന്നും മുംബൈയിൽ നിന്നും ഈ രീതിയിൽ സമാഹരിച്ച തുകകൾക്കൊണ്ട് റെയർ ഡിസീസ് രോഗികൾക്കുള്ള കോർഡിനേഷൻ സെന്റർ ആണ് ഒആർഡിഐ ഉദ്ദേശിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടർ മാർ ഉൾപ്പെടെയുള്ള ഒരു കോർഡിനേഷൻ സെന്റർ ആണ് ഒആർഡിഐയുടെ മനസിലുള്ളത്. അത്തരം ഒരു സെന്റർ ബംഗളൂരുവിൽ ആരംഭിച്ചിട്ടുണ്ട്. സെലിബ്രിറ്റികളെ റെയ്‌സ് ഫോർ സെവനിൽ പങ്കെടുപ്പിക്കാനും മന്ജു വാരിയർ പോലുള്ള ഒരു സെലിബ്രിറ്റിയെ അംബാസഡർ ആക്കാനും ഒആർഡിഐ പദ്ധതിയിടുന്നുണ്ട്. എല്ലാ റെയർ ഡിസീസസ് കുടുംബങ്ങൾക്കും വേണ്ടി ഒരു സംഘടന എന്നതാണ് ഒആർഡിഐ വിഷൻ.

10000 പേരെ എടുക്കുകയാണെങ്കിൽ ഒന്നോ രണ്ടോ പേരിൽ മാത്രം കാണുന്ന ജനിതക രോഗങ്ങളാണ് റെയർ ഡിസീസിൽ പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഏഴായിരത്തോളം റെയർ ഡിസീസസ് ഉണ്ട് എന്നതാണ് കണക്കാക്കപ്പെടുന്നത്. പല ജനിതക അസുഖങ്ങളും റെയർ ഡിസോർഡെഴ്‌സ് ആണ്. ഇന്ത്യയിൽ ജനസംഖ്യ കൂടുതൽ ആയതിനാൽ ജനിതക രോഗങ്ങളുടെ തോത് കൂടുതലാണ്. ആങ്ങളയുടെ മകളെ വിവാഹം കഴിക്കുന്ന മുറപ്പെണ്ണ് സമ്പ്രദായം സമൂഹത്തിൽ നിലനിൽക്കുന്നതിനാൽ രോഗ സാധ്യതയും കൂടുതലാണ്. ഇന്ത്യയിൽ 70 മില്ല്യൻ ജനങ്ങൾ റെയർ ഡിസീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടേന്നാണ് കണക്കുകൾ പറയുന്നത്.എൺപത് ശതമാനം രോഗങ്ങളും ജനിതക ഡിസോർഡേഴ്‌സ് ആണ്. കൂടുതൽ കുട്ടികളിൽ ആണ് കൂടുതൽ കാണപ്പെടുന്നത്. കുട്ടികൾ മിക്കവരും ആറാം പിറന്നാളിന് മുൻപ് മരണത്തിനു കീഴടങ്ങുന്നവരാണ്.

പല അസുഖങ്ങളും തിരിച്ചറിയാൻ തന്നെ പ്രയാസവുമാണ്.കണ്ടുപിടിച്ചാൽ തന്നെ മിക്ക അസുഖങ്ങൾക്കും മരുന്നുകൾ ലഭ്യവുമല്ല. ഇതാണ് അപൂർവ രോഗങ്ങൾ നേരിടുന്ന വെല്ലുവിളി. ചില അസുഖങ്ങൾക്ക് ചികിത്സ തേടുകയാണെങ്കിൽ ഒരു വർഷം 40 ലക്ഷത്തോളം രൂപ വരും. ഇത് സാധാരണ ജനങ്ങൾക്ക് താങ്ങാൻ പ്രയാസവുമാണ്. അപൂർവ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ കേരളത്തിലുണ്ട്. ഈ ഗ്രൂപ്പുകൾക്ക് എല്ലാം ഒആർഡിഐയുമായി ബന്ധവുമുണ്ട്. ഒരു സാമൂഹ്യ പ്രശ്‌നമായി അപൂർവ രോഗങ്ങൾ വീക്ഷിക്കപ്പെടണമെന്നാണ് ഒആർഡിഐ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ റെയ്‌സ് ഫോർ സെവൻ കേരളത്തിലും ഒരു തരംഗമായി മാറ്റാനാണ് ഒആർഡിഐ ഒരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP