Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ഫാഷിസത്തെ ചെറുക്കാൻ മതനിരപേക്ഷ കക്ഷികളുടെ മഹാ സഖ്യം അനിവാര്യമാണ്; ഇന്ത്യയുടെ മാപ് ആര് വരച്ചതാണെന്ന് ഇ.എം.എസ് ചോദിച്ച ചോദ്യം ഇപ്പോഴത്തെ ഇടത് പക്ഷം ചോദിക്കാൻ മടിക്കുന്നു'; കോൺഗ്രസ്സുമായുള്ള സഖ്യത്തെ എതിർക്കുന്ന സിപിഎം നിലപാടിനെ വിമർശിച്ച് ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺഗ്രസ്സുമായുള്ള സഖ്യത്തെ എതിർക്കുന്ന സിപിഎം നിലപാടിനെ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത. ഫാഷിസത്തെ ചെറുക്കാൻ മതനിരപേക്ഷ കക്ഷികളുടെ മഹാ സഖ്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് ഇന്ത്യയുടെ മാപ് ആര് വരച്ചതാണെന്ന് ഇ.എം.എസ് ചോദിച്ച ചോദ്യം ഇപ്പോഴത്തെ ഇടത് പക്ഷം ചോദിക്കാൻ മടിക്കുന്നു. ചോദിച്ചാൽ ദേശവിരുദ്ധരാണെന്ന് മുദ്രകുത്തുമെന്ന് പേടിച്ചാകാം ഇടത് നേതാക്കൾ മാറി നിൽക്കുന്നത്. ഫാഷിസം വന്നുവെന്ന് കരുതുന്ന ഇടത് നേതാക്കൾ മനസ് തുറക്കണമെന്നും മാർ കൂറിലോസ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP