Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആഡംബര വിവാഹ'ത്തിൽ ഗീത ഗോപിക്ക് പാർട്ടിയുടെ താക്കീത്; കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയിൽ ജാഗ്രത വേണം; താക്കീത് സിപിഐ ജില്ലാ നിർവാഹക സമിതിയുടേത്

'ആഡംബര വിവാഹ'ത്തിൽ ഗീത ഗോപിക്ക് പാർട്ടിയുടെ താക്കീത്; കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയിൽ ജാഗ്രത വേണം; താക്കീത് സിപിഐ ജില്ലാ നിർവാഹക സമിതിയുടേത്

തൃശൂർ: ആഡംബരവിവാഹത്തിന്റെ പേരിൽ വിവാദത്തിലായ ഗീത ഗോപി എം എൽ എയ്ക്ക് പാർട്ടി നേതൃത്വത്തിന്റെ താക്കീത്.സിപിഐ തൃശൂർ ജില്ലാ നിർവാഹക സമിതിയാണ് താക്കീത് നൽകിയത്.കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയിൽ ജാഗ്രത വേണമെന്ന് പാർട്ടി നിർദ്ദേശം നൽകി.

നാട്ടിക എം എൽ എയും സിപിഐ നേതാവുമായ ഗീത ഗോപിയുടെ മകളുടെ ആഡംബര വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് മറുനാടൻ മലയാളി അന്വേഷിച്ചിരുന്നു.ലക്ഷങ്ങൾ വിലവരുന്ന ആഭണങ്ങളുമണിഞ്ഞ് ഗീതയുടെ മകൾ വിവാഹപ്പന്തലിൽ നിൽക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.എന്നാൽ വിവാഹം ആഡംബരത്തോടെയല്ല നടത്തിയതെന്നും ഒരു മകളെ സാധാരണ കല്യാണം കഴിപ്പിച്ചു വിടുന്നതു പോലെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു ഗീത ഗോപിയുടെ വാദം.

എന്തായാലും വിവാദം ചൂടു പിടിച്ചതോടെ മുല്ലക്കര രത്‌നാകരൻ അടക്കമുള്ള മുതിർന്ന സിപിഐ നേതാക്കൾ വിമർശനവുമായി രംഗത്തു വന്നിരുന്നു.ഒരു വിഭാഗം പാർട്ടി നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതിയും നൽകിയതോടെ പാർട്ടി നേതൃത്വത്തിന് പ്രതികരിക്കാതിരിക്കാനാവാത്ത സ്ഥിതിയായി.തുടർന്ന് പാർട്ടിയുടെ പൊതു നിലപാടിന് വിരുദ്ധമായ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.തൃശൂർ ജില്ലാകൗൺസിലിനോട് ഇതുസംബന്ധിച്ച് വിശദീകരണം തേടാൻ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം സിപിഐ നേതാവും എം പിയുമായ സി എൻ ജയദേവൻ ഗീതയെ പിന്തുണച്ച് രംഗത്തു വന്നതും ചർച്ചയായിരുന്നു.പരിപ്പുവടയുടെയും കട്ടൻ ചായയുടെയും കാലംകഴിഞ്ഞെന്നും ഇനിയും അങ്ങനെ ജീവിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു ജയദേവന്റെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP