Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു പൊള്ളലേറ്റ നവവരൻ മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മനേജർ സെബിൻ എബ്രഹാം

മറുനാടൻ ഡെസ്‌ക്‌

രാമപുരം:പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരൻ മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ രാമപുരം ഗാന്ധിനഗർ വെട്ടുവയലിൽ സെബിൻ ഏബ്രഹാം (29) ആണ് മരിച്ചത്. കുട്ടിച്ചന്റെ മകനാണ്. 

18നു രാവിലെ എട്ടിനായിരുന്നു അപകടം. പഴയ പാചകവാതക സിലിണ്ടർ മാറ്റി പുതിയതു വയ്ക്കുന്നതിനിടെയാണ് അപകടം. സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റു.

ഓടിയെത്തിയ നാട്ടുകാർ തീ അണച്ചു. ഉടൻ 2 പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെബിൻ ഇന്നലെ പുലർച്ചെ മരിച്ചു. മാതാവ് കുസുമം ചികിത്സയിലാണ്. കട്ടപ്പന ഇരട്ടയാർ പാലയ്ക്കീൽ കുടുംബാംഗം ലെനിയ ആണ് ഭാര്യ. കഴിഞ്ഞ മാസം 24നായിരുന്നു വിവാഹം. സഹോദരങ്ങൾ: അനു, എബിൻ. സംസ്‌കാരം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP