Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിൽ കഞ്ചാവ് കടത്ത്; വിതരണം കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ; തിരൂരങ്ങാടിയിൽ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറ്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിൽ കഞ്ചാവ് കടത്ത്; വിതരണം കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ; തിരൂരങ്ങാടിയിൽ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറ്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: തൃക്കുളം പാലത്തിങ്ങലിൽ ആറ് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് തൃക്കുളം പാലത്തിങ്ങൽ പള്ളിപ്പടിയിൽ വെച്ച് ബൈക്കിൽ കടത്തിയ ആറ് കിലോയോളം കഞ്ചാവുമായി തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് വീട്ടിൽ നൗഫലിനെ (29) അറസ്റ്റ് ചെയ്തത്.

ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കും പിടിച്ചെടുത്തു. സംസ്ഥാനത്തിന് പുറത്തു നിന്ന് വൻതോതിൽ കഞ്ചാവ് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പരപ്പനങ്ങാടി തീരദേശ മേഖല കേന്ദ്രീരിച്ചും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വ്യാപകമായി കഞ്ചാവ് വിതരണം നടത്തുന്നത് ഇയാളാണെന്നും ഇയാളുടെ സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടാനാകുമെന്നും ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് അറിയിച്ചു.

റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, വിനീഷ്, സുഭാഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിഷ, ഡ്രൈവർ ചന്ദ്രമോഹൻ തുടങ്ങിയവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP