Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

സ്‌കൂൾ ഹോസ്റ്റലുകളിൽ കഞ്ചാവ് കൈമാറാനായി ഒരാൾ എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം; ഓടി രക്ഷപ്പെടാൻ ശ്രമിച്ച 49കാരനെ പിന്തുടർന്ന് പിടികൂടിയപ്പോൾ കണ്ടെടുത്തത് 650 ഗ്രാം കഞ്ചാവ്; തിരുവല്ലയിൽ കസ്റ്റഡിയിലായത് ഇടുക്കി സ്വദേശി

സ്‌കൂൾ ഹോസ്റ്റലുകളിൽ കഞ്ചാവ് കൈമാറാനായി ഒരാൾ എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം; ഓടി രക്ഷപ്പെടാൻ ശ്രമിച്ച 49കാരനെ പിന്തുടർന്ന് പിടികൂടിയപ്പോൾ കണ്ടെടുത്തത് 650 ഗ്രാം കഞ്ചാവ്; തിരുവല്ലയിൽ കസ്റ്റഡിയിലായത് ഇടുക്കി സ്വദേശി

എസ്.രാജീവ്

തിരുവല്ല : സ്‌കൂൾ ഹോസ്റ്റലുകളിലടക്കമുള്ള വിദ്യാർത്ഥികൾക്ക് നൽകാനായി കൊണ്ടുവന്ന 650 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കൻ പൊലീസിന്റെ പിടിയിൽ. ഇടുക്കി ഉടുമ്പിൻ ചോല അയ്യപ്പൻ കോവിൽ മാട്ടുക്കട മടപ്പള്ളിൽ വീട്ടിൽ റെജി തോമസ് ( 49 ) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. എം ജി എം ഹയർ സെക്കന്ററി സ്‌കൂൾ ഹോസ്റ്റലിന് സമീപത്ത് നിന്നും ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ബാഗിൽ ഒളിപ്പിച്ച നിലയിലുള്ള കഞ്ചാവുമായി ഇയാളെ പിടികൂടിയത്.

പൊലീസെത്തുന്നത് കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച റെജിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് കൈമാറാനായി കഞ്ചാവുമായി ഒരാൾ എത്തിയിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ് . ഇടുക്കിയിൽ നിന്നുള്ള നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവാണ് ഇയാൾ ബസ് മാർഗ്ഗം എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സി ഐ പി ആർ സന്തോഷ്, എസ് ഐ സുരേഷ്, എ എസ് ഐ ബിജുകുമാർ , സി പി ഒ മാരായ സജിത് രാജ്, മനോജ് കുമാർ , ശരത് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP