Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

മലപ്പുറത്ത് സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം; വെള്ളിയാഴ്ച പുലർച്ചെ കൊണ്ടോട്ടിയിൽ അഞ്ച് കിലോ കഞ്ചാവുമായി പിടിയിലായ മൂവർ സംഘം മഞ്ചേരി പുല്ലൂർ മാഫിയ അംഗങ്ങൾ

മലപ്പുറത്ത് സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം; വെള്ളിയാഴ്ച പുലർച്ചെ കൊണ്ടോട്ടിയിൽ അഞ്ച് കിലോ കഞ്ചാവുമായി പിടിയിലായ മൂവർ സംഘം മഞ്ചേരി പുല്ലൂർ മാഫിയ അംഗങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: വ്യാപകമായി കഞ്ചാവെത്തിക്കുന്ന മൂവർ സംഘം 5 കിലോ കഞ്ചാവുമായി പിടിയിൽ. മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട് , കൊണ്ടോട്ടി മേഖലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്. മഞ്ചേരി കരുവമ്പ്രം പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (38), ചെവിട്ടൻ കുഴിയിൽ സൽമാൻഫാരിസ്(35) എന്ന സുട്ടാണി. കണ്ണിയൻ മുഹമ്മദ് ജംഷീർ (31) എന്നിവരെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡും കൊണ്ടോട്ടി പൊലീസും ചേർന്ന് പിടികൂടിയത്.

ഇന്ന് പുലർച്ചെ കൊണ്ടോട്ടി ഒന്നാം മൈലിൽ വെച്ച് പിടിയിലായ സംഘം മഞ്ചേരി പുല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയിലെ അംഗങ്ങളാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കഞ്ചാവ്-കളവു കേസുകളിൽ പ്രതിയാണ് പിടിയിലായ അബുബക്കർ. തമിഴ്‌നാട് മധുരയിൽ കഞ്ചാവുമായി പിടിക്കപ്പെട്ട് ഒരു വർഷത്തോളമായി ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. 5 മാസങ്ങൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.

പ്രതികളെ ചോദ്യം ചെയ്തതിൽ ജില്ലയിലെ ചെറുതും വലുതുമായ നിരവധി ലഹരി കടത്തു സംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. ഈ വർഷം ഇതുവരെ 40 കിലോ കഞ്ചാവാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡും ജില്ലാ പൊലീസും ചേർന്ന് പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്‌പി ഹരിദാസൻ, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി പി പി ഷംസ് എന്നിവരുടെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ കെ എം ബിജു എസ്‌ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, സിപി മുരളി, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, ടി. ശ്രീകുമാർ, പി. സഞ്ജീവ്, കൃഷ്ണ കുമാർ, മനോജ് കുമാർ എന്നിവർക്ക് പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ എഎസ്‌ഐ മോഹൻ ദാസ്, നിഖിൽ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP