Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്തെ വാടക ക്വാർട്ടേഴ്സ് പരിസരത്ത് നട്ടുവളർത്തിയ അഞ്ചു കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ; പിടിയിലായത് അസം സ്വദേശി;

മലപ്പുറത്തെ വാടക ക്വാർട്ടേഴ്സ് പരിസരത്ത് നട്ടുവളർത്തിയ അഞ്ചു കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ; പിടിയിലായത് അസം സ്വദേശി;

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിലെ വാടക ക്വാർട്ടേഴ്സ് പരിസരത്ത് നട്ടുവളർത്തിയ അഞ്ചു കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ. ആസാം സ്വദേശിയെയാണ് മലപ്പുറം ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡും കൊണ്ടോട്ടി പൊലീസും ചേർന്നു പിടികൂടിയത്. ആസാം കാർട്ടിമാരി സ്വദേശി അമൽ ബർമൻ(34)ആണ് പിടിയിലായത്. രണ്ടു വർഷമായി കിഴ്ശേരിയിലെ വാടക ക്വാർട്ടേഴ്സുകളിൽ താമസിച്ച് ചെങ്കൽ ക്വാറികളിൽ ജോലിചെയ്തു വരികയായിരുന്നു ബർമൻ. ഇതിനിടയിൽ ഇയാൾ ലഹരി വിൽപനയും നടത്തിയിരുന്നു.

നാട്ടിൽ പോയി വരുന്ന സമയം ഇയാളും കൂട്ടാളികളും വൻ തോതിൽ കഞ്ചാവു കൊണ്ടു വന്നിരുന്നതായി വിവരം ലഭിച്ചിരുന്നു.തുടർന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മുറ്റത്ത് കണ്ടുപിടിക്കാതിരിക്കാൻ മല്ലിക ചെടികളുടെ കൂട്ടത്തിലാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. കഴിഞ്ഞയാഴ്ചയാണ് കിഴ്ശേരി ഗവൺമെന്റ് എൽപി സ്‌കൂളിനടുത്ത് വ്യാജ അക്യുപങ്ചർ ചികിത്സ നടത്തിവന്ന സിദ്ധനെയും കൂട്ടാളിയെയും നാലു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയത്.

കിഴ്ശേരിയിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്ന് വിപണനം വർധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ്‌നിരീക്ഷണം ശക്തമാക്കിയിരുന്നു. നിയമപരമല്ലാതെ കഞ്ചാവ് ചെടി വളർത്തുന്നതു പത്തുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമുള്ള ശിക്ഷയാണ്. ജില്ലാപൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവര പ്രകാരം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി പി.പി. ഷംസ്, കൊണ്ടോട്ടി ഡിവൈഎസ്‌പി കെ. അഷറഫ് എന്നിവരുടെ നിർദേശത്തിൽ കൊണ്ടോട്ടി ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ, എസ്ഐ കെ. ആർശ റെമിൻ എന്നിവരുടെ നേതൃത്വത്തിൽ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP