Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർജയിലേക്ക് പറക്കാൻ പിറന്നാൾ സമ്മാനമായി പാവക്കുട്ടി എത്തിയപ്പോൾ കൊറിയർ ഏജൻസിക്ക് സംശയം; എക്‌സൈസ് പരിശോധനയിൽ കണ്ടെത്തിയത് 30 പൊതികളിലായി 50 ഗ്രാമോളം കഞ്ചാവ്; കൊറിയർ അയച്ച കൊല്ലം സ്വദേശിക്കെതിരെ കേസ്

ഷാർജയിലേക്ക് പറക്കാൻ പിറന്നാൾ സമ്മാനമായി പാവക്കുട്ടി എത്തിയപ്പോൾ കൊറിയർ ഏജൻസിക്ക് സംശയം; എക്‌സൈസ് പരിശോധനയിൽ കണ്ടെത്തിയത് 30 പൊതികളിലായി 50 ഗ്രാമോളം കഞ്ചാവ്; കൊറിയർ അയച്ച കൊല്ലം സ്വദേശിക്കെതിരെ കേസ്

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശ്ശേരി: പിറന്നാൾ സമ്മാനമായി കൊറിയർ മുഖേന അയച്ച പാവക്കുട്ടിക്കുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഷാർജയിലേയ്ക്ക് കടത്താൻ ശ്രമിച്ച 30 പൊതികളിലായി 50 ഗ്രാമോളം കഞ്ചാവാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സോജൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി സഞ്ജു സാമുവൽ എന്നയാൾക്കെതിരെ കേസ്സെടുത്തു.

കൊല്ലത്തെ ഒരു പ്രമുഖ കൊറിയർ സ്ഥാപനം വഴിയാണ് ഇയാൾ പാവക്കുട്ടിയെ അയച്ചത്. ഇത് നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ സംശയം തോന്നിയ കൊറിയർ അധികൃതർ ആലുവ എക്‌സൈസ് സർക്കിർ ഇൻസ്‌പെക്ടർ സോജൻ സെബാസ്റ്റിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പാവക്കുട്ടിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഷാർജയിലെ അൽ ബ്രിസിം കമ്പനിയിലെ മേൽവിലാസത്തിൽ നിസ്സാർ എന്നയാൾക്കാണ് കൊറിയർ അയക്കാൻ ലക്ഷ്യമിട്ടത് . ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഷാർജയിലേക്കും വ്യാപിപ്പിക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP