Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫിൽ പോയി രക്ഷപ്പെടാതെ വന്നപ്പോൾ എളുപ്പവഴിതേടി; തിരുപ്പൂരിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 15 കിലോയുടെ സാധനവുമായി ദമ്പതികൾ പെരുമ്പാവൂർ പൊലീസിന്റെ പിടിയിൽ

ഗൾഫിൽ പോയി രക്ഷപ്പെടാതെ വന്നപ്പോൾ എളുപ്പവഴിതേടി; തിരുപ്പൂരിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 15 കിലോയുടെ സാധനവുമായി ദമ്പതികൾ  പെരുമ്പാവൂർ പൊലീസിന്റെ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: തമിഴ്‌നാട് തിരുപ്പൂരിൽ നിന്ന് ബൈക്കിൽ കേരളത്തിലെത്തിച്ച 15 കിലോ കഞ്ചാവുമായി ദമ്പതികളെ പൊലീസ് പിടികൂടി. പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ആറു മാസമായി ഇവർ ബൈക്കിൽ തിരിപ്പൂരിൽ നിന്ന് കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

പ്രണയത്തിലായിരുന്നെന്നും ഒന്നര വർഷം മുമ്പ് തങ്ങൾ വിവാഹിതരായി എന്നുമാണ് ഇരുവരും പൊലീസിൽ അറിയിച്ചിട്ടുള്ളത്.വർഷങ്ങളോളം ഗൾഫിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നെങ്കിലും സാമ്പത്തിക നില മെച്ചപ്പെടാത്ത സാഹചര്യത്തിൽ കഞ്ചാവ് കടത്തിനിറങ്ങുകയായിരുന്നെന്നാണ് സബീറിന്റെ മൊഴി.

പർച്ചയിസിന് പോകുകയാണെന്നും പറഞ്ഞാണ് സബീർ കൂടെ കൂട്ടാറുള്ളതെന്നും ബാഗിൽ കഞ്ചാവ് ആണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ആതിര ആദ്യഘട്ടത്തിൽ പൊലീസിൽ വെളിപ്പെടുത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ സംഭവത്തേക്കുറിച്ച് പ്രതികരിക്കാനാവു എന്നാണ് പൊലീസ് നിലപാട് . രഹസ്യവിവരത്തെ തുടർന്ന് തൃശൂർ പാലിയേക്കര മുതൽ പല സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയാണ് ആന്റി നർക്കോട്ടിക് വിഭാഗം പെരുംബാവൂർ പൊലീസിന്റെ സഹായത്തോടെ ദമ്പതികളെ പിടികിടയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP