തിരഞ്ഞെടുപ്പ് ഫലമറിയാനിരിക്കെ വിജയാഘോഷത്തിന് മാറ്റുകൂട്ടാൻ മലപ്പുറത്ത് വൻ ലഹരിക്കടത്ത്; 175 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; പ്രതികൾ കസ്റ്റഡിയിലായത് കഞ്ചാവ് ശേഖരം ചില്ലറ വിൽപ്പനക്കാർക്ക് എത്തിക്കാൻ കാറിൽ വരുന്നതിനിടെ

ജംഷാദ് മലപ്പുറം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാനിരിക്കെ വിജയാഘോഷത്തിന് മാറ്റുകൂട്ടാൻ വൻ ലഹരിക്കടത്തെന്ന് പൊലീസ്. എക്സൈസ് റെയ്ഞ്ച് ടീം തിരൂരങ്ങാടി, ദേശീയപാത തലപ്പാറ ഭാഗത്ത് നടത്തിയ റെയ്ഡിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി ജില്ലയിലേക്ക് എത്തിച്ച 175 കിലോയോളം കഞ്ചാവുമായി കാറിലെത്തിയ രണ്ട് ചേലേമ്പ്ര സ്വദേശികളെ പരപ്പനങ്ങാടി റേഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി റേഞ്ച് എക്സൈസ് സംഘം പിടികൂടി.രണ്ട് കിലോ വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വിൽപ്പനക്കാർക്ക് എത്തിക്കുന്ന രീതിയിലുള്ള കഞ്ചാവ് ശേഖരവുമായി കാറിൽ വരുന്നതിനിടെയാണ് പ്രതികൾ എക്സൈസ് പിടിയിലായത്.
തിരൂരങ്ങാടി താലൂക്ക് ചേലേമ്പ്ര അംശം ചേലൂപ്പാടം സ്വദേശി പാലശേരി ഫിറോസ് എന്ന് വിളിക്കുന്ന ഹസ്സൻകുട്ടി (41), കോഴിക്കോട് താലൂക്ക് ഫറോക്ക് പെരുമുഖം സ്വദേശി മണ്ണാൻകണ്ടി വീട്ടിൽ അബ്ദുൽ ഖാദർ ( 43) എന്നിവരാണ് എക്സൈസ് പിടിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാനിരിക്കെ ജില്ലയിലെ വിജയാഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി വൻതോതിൽ ലഹരിവസ്തുക്കൾ ജില്ലയിലെത്തുന്നതായുള്ള രഹസ്യവിവരത്തിന്മേൽ പരപ്പനങ്ങാടി എക്സൈസ് സംഘം കഴിഞ്ഞ ഒരാഴ്ചയായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.
ജില്ലയിലെ വിവിധയിടങ്ങളിലേക്കുള്ള കഞ്ചാവാണിതെന്നും കൂടുതൽ കഞ്ചാവ് വരും ദിവസങ്ങളിൽ എത്തേണ്ടതാണെന്നും പ്രതികൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെരുവള്ളൂർ ഭാഗത്ത് നിന്ന് 8 കിലോ കഞ്ചാവുമായി എക്സൈസ് പിടിയിലായ കടപ്പടി സ്വദേശികളായ പൂവത്തൊടി അബ്ദുൾ സമദ് (44) തടത്തിൽകുണ്ട് സുലൈമാൻ (35) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കഞ്ചാവെത്തിച്ച് നൽകിയവരെക്കുറിച്ചും വിതരണം ചെയ്ത സ്ഥലത്തെക്കുറിച്ചും നടത്തിയ അന്യേഷണത്തിലാണ് പ്രതികൾ വലയിലായത് ഇവർ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പിടിച്ചെടുത്തു. റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർമാരായ ടി. പ്രജോഷ് കുമാർ, പ്രദീപ് കുമാർ കെ ,മുരളീധരൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, നിതൻ ചോമാരി, അരുൺ പി, ജയകൃഷ്ണൻ എ. വനിത ഓഫീസർമാരായ സിന്ധു പി, സ്മിത കെ എന്നിവരും പങ്കെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകൾ; ശരീരമാസകലം പരിക്ക്; മൃതദേഹം തുണി കൊണ്ട് വരിഞ്ഞ് ചുറ്റിയ നിലയിൽ; കൊച്ചിയിലെ ഫ്ളാറ്റിൽ കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശി സജീവ്; ഒപ്പമുണ്ടായിരുന്ന അർഷാദിനായി അന്വേഷണം തുടരുന്നു
- ഇതുവന്നു കാണേണ്ടതായ അനുഭവിക്കേണ്ടതായ ഒരിടം; ജാതിയോ മതമോ നോക്കാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നയിടം; യോനി പ്രതിഷ്ഠയുള്ള, ആർത്തവം ആഘോഷമായ ക്ഷേത്രം; അസമിലെ താന്ത്രിക ക്ഷേത്രമായ കാമാഖ്യ സന്ദർശിച്ച അനുഭവം പങ്കുവച്ച് മോഹൻലാൽ
- കൊലയ്ക്ക് ശേഷം പ്രതികൾ ഒത്തുകൂടിയത് പാലക്കാട് ചന്ദ്രനഗറിലെ ബാറിൽ; ബൈക്കിൽ എത്തിയവർ ബാറിൽ തങ്ങിയത് അര മണിക്കൂറോളം; ഷാജഹാൻ വധക്കേസിലെ എല്ലാ പ്രതികളും പിടിയിൽ; അറസ്റ്റ് രേഖപ്പെടുത്തുന്നത് നാളെ; പ്രതികൾക്ക് സിപിഎം ബന്ധമില്ലെന്ന് ജില്ല സെക്രട്ടറി; പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ പഴയതെന്നും വാദം
- 'സർ, നിങ്ങളൊരു യഥാർഥ സൂപ്പർതാരമാണ്; ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി; പരിചയപ്പെടാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു'; നടൻ മമ്മൂട്ടിക്ക് ആതിഥ്യമരുളി സനത് ജയസൂര്യ
- കോടതി ഇടപെടലിനെതിരെ പരാതി അയയ്ക്കാൻ പ്രേരിപ്പിച്ചു; ഇന്ത്യയെ വിലക്കാനുള്ള തീരുമാനത്തെ ഫിഫ കൗൺസിൽ എതിർത്തില്ല; അപ്രതീക്ഷിത വിലക്കിന് പിന്നിൽ പ്രഫുൽ പട്ടേലിന്റെ കുതന്ത്രം; ഇന്ത്യൻ ഫുട്ബോളിന് ശാപമായി എ ഐ എഫ് എഫ് മുൻ തലവന്റെ അധികാര കൊതി
- പെരുവണ്ണാമൂഴിയിൽ കൊല്ലപ്പെട്ട ഇർഷാദ് കൊണ്ടു വന്ന സ്വർണം എത്തിയത് പാനൂരിലെ 'സ്വർണ്ണ മഹലിൽ'; മകളുടെ വിവാഹത്തിന് സദാനന്ദന്റെ ഒപ്പിൽ പൊലീസ് കാവൽ നിന്ന പ്രവാസി മുതലാളിയുടെ കടയിൽ നിന്നും തൊണ്ടി മുതൽ പിടിച്ചെടുത്തു; മലപ്പുറത്തെ കാണാതാകലിനൊപ്പം അൻസാറിനെ കുടുക്കി മറ്റൊരു അന്വേഷണവും; മലബാറിലെ സ്വർണ്ണക്കടത്തിന് പിന്നിൽ പൊലീസിന്റെ കൂട്ടുകാരനോ?
- കരൺ ജോഹറിന്റെ നായകനാകുമ്പോഴും എമ്പുരാനെ നെഞ്ചിലേറ്റുന്ന സംവിധായകൻ; ബോളിവുഡിലേക്ക് വീണ്ടും ചുവടു വയ്ക്കുന്ന പൃഥ്വിരാജിന്റെ മനസ്സ് നിറയെ ഇപ്പോഴുള്ളത് ലൂസിഫറിന്റെ രണ്ടാം ഭാഗം; അടുത്ത വർഷം ആദ്യം ഷൂട്ടിങ് തുടങ്ങും; വീണ്ടും പൃഥിയ്ക്കൊപ്പം മോഹൻലാൽ; നാളെ എമ്പുരാനിൽ പ്രഖ്യാപനം? ബറോസ് ക്രിസ്മസിന് എത്താനും സാധ്യത
- യുവതിയുടെ ഫോട്ടോ അശ്ലീല ഫോട്ടോയോടൊപ്പം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതി; സഹപ്രവർത്തകനായ യുവാവിനെ സംശയം; യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഇൻസ്റ്റന്റ് ലോൺ ആപ്പ്; പണി വരാവുന്ന വഴി ഇങ്ങനെ; മുന്നറിയിപ്പുമായി കേരള പൊലീസ്
- കാണാതായ ഫോറസ്റ്റ് ബീറ്റ് ഓഫീസർ അനൂപ് ചന്ദ്രനെ കണ്ടെത്തി; തീർത്ഥാടനത്തിന് പോയതെന്ന് പ്രതികരണം
- കൊച്ചിയെ നടുക്കി വീണ്ടും കൊലപാതകം; ഇൻഫോപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് മലപ്പുറം സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ; ഒപ്പം ഫ്ളാറ്റിലുണ്ടായിരുന്ന സുഹൃത്തിനായി തിരച്ചിൽ
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
- പ്രേക്ഷകരെ കുഴിയിൽ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കൽ സറ്റയർ; കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങൾ; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താൻ കേസ് കൊട്' ഒരു ഫീൽഗുഡ് മൂവി
- കഴിഞ്ഞ സാമ്പത്തിക വർഷം ലുലു മാൾ ഇന്ത്യക്ക് 51.4 കോടി നഷ്ടം; തുടർച്ചയായി രണ്ടാമത്തെ സാമ്പത്തിക വർഷവും നഷ്ടത്തിലായത് കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ; പുതിയ മാളുകൾ പൂർണ്ണമായും സജ്ജമാകുമ്പോൾ വരുമാനത്തിൽ കുതിപ്പുചാട്ടം പ്രതീക്ഷിച്ചു യൂസഫലി
- കുട്ടിക്കാലം മുതലേ മോഹം പൊലീസിൽ ചേരാൻ; ഫയർഫോഴ്സിലും സെയിൽ ടാക്സിലും ജോലി കിട്ടിയിട്ടും ഇരിപ്പുറച്ചില്ല; വിടാതെ എസ്ഐ പരീക്ഷ എഴുതി മൂന്നാം വട്ടം ജയിച്ചുകയറി; ഡ്യൂട്ടിക്കിടെ ഉള്ള താമരശേരി എസ്ഐ സനൂജിന്റെ മരണം താങ്ങാനാവാതെ ഉറ്റവർ
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍