Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചരക്കുലോറികളിലും പച്ചക്കറി ലോറികളിലും ഒളിപ്പിച്ചു വൻ കഞ്ചാവ് കടത്ത്; വിൽപന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് ചെറുവണ്ടികളിൽ; ചെറുകിടക്കാർക്ക് വിൽപന കിലോയ്ക്ക് 50,000 രൂപ വെച്ച്; ഗുഡ്‌സ് ഓട്ടോയിൽ പുല്ല് നിറച്ച് ഒളിപ്പിച്ച കഞ്ചാവുമായി രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ

ചരക്കുലോറികളിലും പച്ചക്കറി ലോറികളിലും ഒളിപ്പിച്ചു വൻ കഞ്ചാവ് കടത്ത്; വിൽപന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് ചെറുവണ്ടികളിൽ; ചെറുകിടക്കാർക്ക് വിൽപന കിലോയ്ക്ക് 50,000 രൂപ വെച്ച്; ഗുഡ്‌സ് ഓട്ടോയിൽ പുല്ല് നിറച്ച് ഒളിപ്പിച്ച കഞ്ചാവുമായി രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ഭീതിക്കിടയിലും അന്യ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുലോറികളിലും പച്ചക്കറി ലോറികളിലും ഒളിപ്പിച്ചു വൻ കഞ്ചാവ് കടത്ത്. ശേഷം ചെറുവണ്ടികളിലേക്ക് മാറ്റി കേന്ദ്രങ്ങളിലെത്തിക്കും. ഗുഡ്‌സ് ഓട്ടോയിൽ പുല്ല് നിറച്ച് അതിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവുമായ രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ. ഗൂഡ്‌സ് ഓട്ടോയിലൊളിപ്പിച്ച 4.200 ഗ്രാം കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശികളാണ് ഇന്ന് പിടിയിലായത്. മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി പൂളോണ വീട്ടിൽ മുഹമ്മദ് സാദിഖ് (40), കൈതച്ചിറ ത്തേങ്കലം സ്വദേശി സ്രാമ്പിക്കൽ അബ്ദുൾ ഖാദർ(37) എന്നിവരെയാണ് ഗുഡ്‌സ് ഓട്ടോ സഹിതം പെരിന്തൽമണ്ണ സിഐ ശശീന്ദ്രൻ മേലെയിലും സംഘവും അറസ്റ്റ് ചെയ്തത്.

അന്യ സംസ്ഥാനങ്ങളിൽ നിന്നും ചരക്കുലോറികളിലും പച്ചക്കറി ലോറികളിലും ഒളിപ്പിച്ചു വൻ തോതിൽ കഞ്ചാവ് അതിർത്തി ജില്ലകൾ വഴി ജില്ലയിലേക്കെത്തുന്നതായി മലപ്പുറം ജിലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരം പെരിന്തൽമണ്ണ എ.എസ്‌പി ഹേമലതക്ക് കൈമാറുകയായിരുന്നു. ജില്ലയിലേക്ക് വരുന്ന ചരക്കുലോറികളും മറ്റും നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും മണ്ണാർക്കാട്, കോട്ടപ്പുറം ഭാഗങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് ചെറു വാഹനങ്ങളിൽ വിൽപ്പനക്കായി പെരിന്തൽമണ്ണയിലെത്തിച്ച 4.200 കിലോ ഗ്രാം കഞ്ചാവുമായി വന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. ഗുഡ്‌സ് ഓട്ടോയിൽ പുല്ല് നിറച്ച് അതിനുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്.

പ്രതികളെ പെരിന്തൽമണ്ണ എ.എസ്‌പി. ഹൈമലതയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിൽ ആന്ധ്രയിലെ വിശാഖ പട്ടണത്തു നിന്നും ചരക്കു ലോറികൾ വഴി കേരളത്തിലെത്തിച്ചു പ്രത്യേക ഏജന്റുമാർ മുഖേന രഹസ്യ കേന്ദ്രങ്ങളിൽ സംഭരിച്ചു കിലോ ഗ്രാമിന് അമ്പതിനായിരം രൂപ വരെ വിലക്കാണ് ചെറുകിട വിൽപ്പനക്കാർക്ക് കൈമാറുന്നത്. ലോക് ഡൗണിന്റെ മറവിൽ ചരക്ക് പച്ചക്കറി ലോറികളിലും മത്സ്യം കൊണ്ടുവരുന്ന മിനി കണ്ടെയ്‌നറുകളിലും രഹസ്യ അറകളുണ്ടാക്കിയാണ് കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നത്. നാട്ടിലെത്തിയാൽ ഇരട്ടിയിലധികം ലാഭത്തിനാണ് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതെന്നും പ്രതികൾ പറയുന്നു.

ഇത്തരത്തിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന ഇടനിലക്കാരെ കുറിച്ചും വാഹനങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പെരിന്തൽമണ്ണ എഎസ്‌പി. ഹേമലത ഐപിഎസ്, സിഐ. ശശീന്ദ്രൻ മേലെയിൽ എന്നിവർ അറിയിച്ചു. പെരിന്തൽമണ്ണ എ.എസ്‌പി ഹേമലത ഐ.പി.എസിന്റെ നേതൃത്വത്തിൽ സിഐ. ശശീന്ദ്രൻ മേലെയിൽ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ , എം. മനോജ് കുമാർ, കെ. സുകുമാരൻ, ഫൈസൽ, വിനീത്, ഷിനോജ്, അനിൽ ചാക്കോ, പ്രഫുൽ, മിഥുൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP