Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കണ്ടക ശനി കൊണ്ടെ പോകു'; വാടക വീടെടുത്ത് കഞ്ചാവ് വിൽപ്പന; യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം പൗഡിക്കോണത്ത് നിന്ന്; തലസ്ഥാനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കഞ്ചാവു ലോബിയുടെ മുഖ്യകണ്ണികളെന്ന് പൊലീസ്  

'കണ്ടക ശനി കൊണ്ടെ പോകു'; വാടക വീടെടുത്ത് കഞ്ചാവ് വിൽപ്പന; യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം പൗഡിക്കോണത്ത് നിന്ന്; തലസ്ഥാനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കഞ്ചാവു ലോബിയുടെ മുഖ്യകണ്ണികളെന്ന് പൊലീസ്   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വീട് വാടകക്ക് എടുത്ത് കഞ്ചാവ് വില്പന നടത്തിയ യുവാക്കളെ പൊലീസ് പിടികൂടി. പൗഡിക്കോണം പാലത്തറ മടത്തുവിളാകത്ത് നിന്നാണ് ഇവർ സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കഞ്ചാവ് ലോബിയുടെ മുഖ്യകണ്ണികളാണ് ഇവർ. നെയ്യാറ്റിൻകര മഞ്ചവിളാകം സ്‌കൂളിന് സമീപം വാടകക്ക് താമസിക്കുന്ന വിഷ്ണു (19) സഹോദരൻ അനന്തു (20)പള്ളിച്ചൽ പുന്നമൂട് സ്‌കൂളിന് സമീപം തുഷാര ഭവനിൽ ഷാൻ (18) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ, എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്.

.ചെറുസംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും വീട് വാടകക്ക് എടുത്ത് സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുകയാണ് ഇവരുടെ രീതി. ഫോൺ മുഖാന്തിരം വിളിക്കുന്നവർക്കാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്.

ഫോണിൽ അപരിചിതർക്കൊ, വിശ്വാസമില്ലാത്തവർക്കൊ ഇവർ കഞ്ചാവ് നൽകാറില്ലായിരുന്നു. ഇവരുടെ പക്കൽ നിന്ന് ഇരുന്നൂറു രൂപക്കുള്ള 128-ഓളം കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്. നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വീടുമാറി അടുത്ത സ്ഥലത്തേക്ക് മാറുകയാണ് ഇവരുടെ രീതി. പൊലീസ് പിടികൂടാതിരിക്കാനായി, ചെറുസംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ പല സ്ഥലങ്ങളിലായി ചെറിയ കാലയളവിൽ വീട് വാടകക്കെടുത്താണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്.

ഡി.സി.പിമാരായ ആർ.ആദിത്യ മുഹമ്മദ് ആരിഫ്, , ജില്ലാ ക്രൈം ബ്രാഞ്ച് ഏ.സി സന്തോഷ് എം.എസ്, സ്പെഷ്യൽ ബ്രാഞ്ച് ഏ.സി പ്രമോദ് കുമാർ, ശ്രീകാര്യം എസ്.എച്ച്.ഓ അഭിലാഷ് ഡേവിഡ്, എസ്‌ഐ സജികുമാർ ഷാഡോ ടീമംഗങ്ങൾ ആണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP