Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂട്ടറിൽ കറങ്ങി നടന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന; സീറ്റിനടിയിൽ ഒളിപ്പിച്ചത് 20 കഞ്ചാവ് പൊതികൾ; തിരുവല്ല കുമ്പനാട് യുവാവ് പിടിയിൽ

സ്‌കൂട്ടറിൽ കറങ്ങി നടന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന; സീറ്റിനടിയിൽ ഒളിപ്പിച്ചത് 20 കഞ്ചാവ് പൊതികൾ; തിരുവല്ല കുമ്പനാട് യുവാവ് പിടിയിൽ

എസ്.രാജീവ്‌

തിരുവല്ല : ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയിരുന്ന യുവാവ് പൊലീസിന്റ പിടിയിൽ കുമ്പനാട് കരീലമുക്ക് മൈലാടുംപാറയിൽ മോനിച്ചനെ ( 45 ) യാണ് ഇരവിപേരൂർ സെന്റ് ജോൺസ്ഹയർ സെക്കന്ററി സ്‌കൂളിന് സമീപത്ത് നിന്നും ഷാഡോ പൊലീസ് സംഘം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പിടികൂടിയത്. 20 കഞ്ചാവ് പൊതികൾ ഇയാളുടെ സ്‌ക്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവ് എത്തിച്ച് ചെറു പൊതികളാക്കി വിൽപ്പന നടത്തി വരുകയായിരുന്നുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇരവിപേരൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പനയും കഞ്ചാവ് മാഫിയ നടത്തുന്ന ആക്രമണങ്ങളും പതിവായതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഷാഡോ ടീം കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ നീക്കമാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ ദിവസം ഇരവിപേരൂരിൽ കാർ തടഞ്ഞു നിർത്തിയ കഞ്ചാവ് മാഫിയ കാറിൽ സഞ്ചരിച്ചിരുന്ന ദമ്പതികളെ ആക്രമിച്ചിരുന്നു. ഈ കേസുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

തിരുവല്ല ഇൻസ്‌പെക്ടർ എസ് എച്ച് ഒ കെ ബൈജു കുമാർ, എസ് ഐ സുരേഷ് കുമാർ , ഷാഡോ ടീം അംഗങ്ങളായ എ എസ് ഐ റ്റി ഡി ഹരികുമാർ , സീനിയർ സിവിൽ പൊലീസ് ഓഫീസർ ആർ അജികുമാർ, സി പി ഒസുജിത്ത്കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP