Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസുകാരനെ കൊല്ലാൻ തീരുമാനിച്ചത് കഞ്ചാവ് കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തുന്നു എന്ന സംശയത്തെ തുടർന്ന്; ഗൂഢാലോചന നടത്തിയ സംഘത്തെ പൊലീസ് പിടികൂടിയത് സൈബർ സെല്ലിന്റെ സഹായത്തോടെ

പൊലീസുകാരനെ കൊല്ലാൻ തീരുമാനിച്ചത് കഞ്ചാവ് കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തുന്നു എന്ന സംശയത്തെ തുടർന്ന്; ഗൂഢാലോചന നടത്തിയ സംഘത്തെ പൊലീസ് പിടികൂടിയത് സൈബർ സെല്ലിന്റെ സഹായത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പൊലീസുകാരനെ ടിപ്പർ ലോറിയിടിപ്പിച്ച് കൊല്ലാൻ ഗൂഢാലോചന നടത്തിയ മൂന്നംഗ കഞ്ചാവ് കടത്ത് സംഘം അറസ്റ്റിലായത് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായ നെടുമ്പായിക്കുളം ചരുവിള പടിഞ്ഞാറ്റതിൽ വൈശാഖൻ (32), തൃപ്പിലഴികം നെടുമ്പുറത്ത് തെക്കതിൽ മുഹമ്മദ് ഷെരീഫ് (23), എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മൂന്നാമൻ ഒളിവിലാണ്. പ്രതികളുടെ ഫോൺ സംഭാഷണങ്ങളിൽനിന്നാണ് ഗൂഢാലോചന പുറത്തായത്.

ഫെബ്രുവരിയിൽ രണ്ടുകിലോ കഞ്ചാവുമായി ആശുപത്രി മുക്കിന് സമീപത്തുനിന്ന് പൊലീസ് നാലുപേരെ പിടികൂടിയിരുന്നു. സംഘത്തിൽ കൂടുതൽപേരുണ്ടെന്ന സംശയത്തിൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ ഫോൺ സംഭാഷണങ്ങളിൽനിന്നാണ് ഗൂഢാലോചന പുറത്തായത്.

കഞ്ചാവ് സംഘാംഗങ്ങൾ പിടിയിലാവുന്നത് ഇവരുടെ നാട്ടുകാരനായ പൊലീസുകാരൻ വിവരങ്ങൾ ചോർത്തുന്നതുകൊണ്ടാണെന്ന സംശയമാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ. പൊലീസുകാരനെ ടിപ്പർ ലോറിയിടിച്ച് കൊലപ്പെടുത്തണമെന്നായിരുന്നു തീരുമാനം. സംഘാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിച്ചുവന്നു.

സംഘത്തിലെ തെന്മല സ്വദേശിയും കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായി ഇപ്പോൾ ജയിലിൽ കഴിയുന്നയാളും പൊലീസുകാരനെ കൊല്ലാൻ തയ്യാറായി. ജയിലിൽ കഴിയുന്നയാളുടെ കുടുംബത്തെ സംരക്ഷിക്കണം എന്നയിരുന്നു കരാർ. സംഘത്തിലെ മൂന്നാമനും ഉടൻ പിടിയിലാവുമെന്നാണ് സൂചന. ഷാഡോ പൊലീസിന്റെ സഹായത്തോടെ കുണ്ടറ പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP