Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഋഷിരാജ് സിങ്ങിനോടു ചോദ്യം ചോദിക്കാൻ മാദ്ധ്യമപ്രവർത്തകർക്കിടെ കഞ്ചാവു കേസ് പ്രതി; പാവാട അഷറഫിനെ തിരിച്ചറിഞ്ഞപ്പോൾ എക്‌സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം അറസ്റ്റും

ഋഷിരാജ് സിങ്ങിനോടു ചോദ്യം ചോദിക്കാൻ മാദ്ധ്യമപ്രവർത്തകർക്കിടെ കഞ്ചാവു കേസ് പ്രതി; പാവാട അഷറഫിനെ തിരിച്ചറിഞ്ഞപ്പോൾ എക്‌സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം അറസ്റ്റും

കോഴിക്കോട്: മാദ്ധ്യമപ്രവർത്തകനെന്ന പേരിൽ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ വാർത്താസമ്മേളനത്തിൽ നുഴഞ്ഞുകയറിയ കഞ്ചാവ് കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് കളക്റ്റ്രേറ്റിൽ എക്സൈസ് കമ്മീഷണർ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊയിലാണ്ടി സ്വദേശി അഷ്‌റഫ് എന്ന പാവാട അഷ്‌റഫിനെ ആണ് പിന്നീട് പൊലീസ് അറസ്റ്റു ചെയ്തത്.

ജില്ലയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനായി കളക്റ്റ്രേറ്റ് കോൺഫറൻസ് ഹാളിലെത്തിയതായിരുന്നു ഋഷിരാജ് സിങ്. മാദ്ധ്യമപ്രവർത്തകരുമായി ആദ്യം സംസാരിച്ചശേഷം മറ്റ് നടപടികളിലേക്ക് കടക്കാമെന്നന് ഋഷിരാജ് സിങ് അറിയിച്ചതിനെ തുടർന്ന് പെട്ടെന്നൊരു വാർത്താസമ്മേളനം.

ചോദ്യങ്ങൾക്ക് എക്സൈസ് കമ്മീഷണർ മറുപടി പറയുന്നതിനിടെയാണ് കഞ്ചാവ് കടത്തിനെ കുറിച്ച് മാത്രം തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ച് ഒരാൾ കത്തിക്കയറിയത്. കഞ്ചാവ് കടത്തിന് നിലവിൽ കൊടുക്കുന്ന ശിക്ഷയുടെ കാഠിന്യത്തെ കുറിച്ചുള്ള ചോദ്യം പലകുറി ആവർത്തിക്കുകയും ഋഷിരാജ് സിങ് മറുപടി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഇയാൾ ആരെന്ന ചോദ്യം മാദ്ധ്യമപ്രവർത്തകർക്കിടയിൽ തന്നെ ഉണ്ടായി. ഇക്കാര്യം അറിയാനായി സമീപിച്ചപ്പോൾ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പാവാട അഷ്‌റഫാണ് താനെന്ന മറുപടിയാണ് കിട്ടിയത്.

പിന്നീട് മാദ്ധ്യമപ്രവർത്തകരെയും പൊലീസിനേയും വെല്ലുവിളിച്ചു. വിവരം അറിഞ്ഞ ഋഷിരാജ് സിങ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ നിർദ്ദേശിച്ചു.തുടർന്ന് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടക്കാവ് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കടത്തിന്റെ പേരിൽ രണ്ട് തവണ ശിക്ഷിക്കപ്പെട്ടയാളാണ് അഷ്‌റഫ്.

സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഇയാൾ കച്ചവടം നടത്തിയിരുന്നെന്നും പിന്നീട് എക്സൈസ് ഉദ്യോസ്ഥർ പറഞ്ഞു. ഒരു ദൃശ്യമാദ്ധ്യമപ്രർത്തകൻ എന്നവകാശപ്പെട്ട് ഹാളിലേക്ക് കയറിയ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് എക്സൈസിന്റെ വിശദീകരണം. ജാഗ്രത കുറവിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് കമ്മീഷണറുടെ വക ശകാരവും കിട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP