Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത് എൻജിനീയറിങ് ബിരുദധാരിയായ യുവാവ്; ഈറോഡിൽ പഠനം പൂർത്തിയാക്കിയ യുവാവ് കഞ്ചാവു കടത്തുന്നത് ജൂനിയർ വിദ്യാർത്ഥികളുടെ മുറിയിൽ താമസിച്ച്; 25കാരനെ എക്‌സൈസ് സംഘം പിടികൂടിയത് നീണ്ടകരയിൽ നിന്ന്

രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത് എൻജിനീയറിങ് ബിരുദധാരിയായ യുവാവ്; ഈറോഡിൽ പഠനം പൂർത്തിയാക്കിയ യുവാവ് കഞ്ചാവു കടത്തുന്നത് ജൂനിയർ വിദ്യാർത്ഥികളുടെ മുറിയിൽ താമസിച്ച്; 25കാരനെ എക്‌സൈസ് സംഘം പിടികൂടിയത് നീണ്ടകരയിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

കരുനാഗപ്പള്ളി; രണ്ടുകിലോ കഞ്ചാവുമായി എൻജിനീയറിങ് ബിരുദധാരിയായ യുവാവ് അറസ്റ്റിലായത് നീണ്ടകരയിൽ നിന്ന്. പത്തനംതിട്ട ചിറ്റാർ കീലത് വീട്ടിൽ അരുൺ മോറെ(25)യാണ് നീണ്ടകര ജോയിന്റ് ജങ്ഷനിൽ പിടിയിലായത്. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.ജോസ് പ്രതാപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും പോർട്ട് കൊല്ലം കേന്ദ്രമാക്കിയും ലഹരിവിൽപ്പന നടത്തുന്ന ചിലർക്ക് കഞ്ചാവ് എത്തിക്കുന്നത് അരുൺ മോറയാണെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി. ഈറോഡിൽ എൻജിനീയറിങ് കോളേജിലെ പഠനം പൂർത്തിയാക്കിയശേഷം ജൂനിയർ വിദ്യാർത്ഥികളുടെ മുറിയിൽ താമസിച്ചാണ് യുവാവ് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് എസ്‌ഐ. പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞദിവസം പിടിയിലായ നീണ്ടകര സ്വദേശി ജോൺ ബ്രിട്ടോയ്ക്ക് കഞ്ചാവ് കൊണ്ടുവരുമ്പോഴാണ് അരുൺ അറസ്റ്റിലായതെന്ന് എക്‌സൈസ് റേഞ്ച് എസ്‌ഐ. പറഞ്ഞു. ജോൺ ബ്രിട്ടോ പിടിയിലായ വിവരം അറിയാതെയാണ് ഇയാൾ നീണ്ടകരയിലെത്തിയത്. ജോണിൽനിന്നാണ് അരുൺ കഞ്ചാവുമായി വരുന്ന ദിവസവും മറ്റും എക്‌സൈസിന് ലഭിച്ചത്. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP