Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീടിനു പിന്നിൽ കഞ്ചാവ് തോട്ടം; തടമെടുത്ത് വളമിട്ട് നനച്ചു വളർത്തിയത് 33 ചെടികൾ; പരിപാലനം വീട്ടുകാർ അറിയാതെ; കഞ്ചാവ് കർഷകൻ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത് ചെടികൾ വളമിട്ട് നനയ്ക്കുന്നതിനിടെ

വീടിനു പിന്നിൽ കഞ്ചാവ് തോട്ടം; തടമെടുത്ത് വളമിട്ട് നനച്ചു വളർത്തിയത് 33 ചെടികൾ; പരിപാലനം വീട്ടുകാർ അറിയാതെ; കഞ്ചാവ് കർഷകൻ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത് ചെടികൾ വളമിട്ട് നനയ്ക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

കടുത്തുരുത്തി; വീടിന് പിന്നിൽ കഞ്ചാവ് നട്ടുവളർത്തിയ കഞ്ചാവു കർഷകനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പെരുവ മാവേലിത്തറയിൽ വീട്ടിൽ മാത്യൂസ് റോയിയെ ( 21) ആണ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സി. സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതു കഞ്ചാവ് ചെടിയാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല. അവരെ ഒളിച്ചായിരുന്നു കഞ്ചാവു ചെടികളുടെ പരിപാലനം

33 കഞ്ചാവ് ചെടികളാണ് തടമെടുത്ത് വളമിട്ട് നട്ടു നനച്ചു വളർത്തിയത്. 2 മാസം വളർച്ച എത്തിയതും 20 സെന്റീമീറ്ററിൽ അധികം ഉയരമുള്ളതുമായ കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. ഒരു മാസം കൂടി കഴിഞ്ഞാൽ ഉപയോഗത്തിനു പാകമാവുന്ന കഞ്ചാവ് ചെടികളാണിവ. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിർദ്ദേശ പ്രകാരം ഏറെ നാളായി ഇയാളുടെ നീക്കങ്ങൾ എക്‌സൈസ് നിഴൽസംഘം നിരീക്ഷിച്ചു വരികയായിരുന്നു.

കഞ്ചാവു ചെടികൾ വളമിട്ട് നനയ്ക്കുന്നതിനിടെയാണ് എക്‌സൈസ് സംഘം സ്ഥലത്ത് എത്തിയത്. കടക്കാൻ ശ്രമിച്ച മാത്യൂസിനെ തന്ത്രപൂർവമാണ് പിടിയിലാക്കിയത്. ഇയാൾ മുൻപും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ചശേഷം വിത്തെടുത്താണു നട്ടുവളർത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP