Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ആരാധനാലയങ്ങളിൽ കവർച്ച: സംഘത്തലവൻ കിളിമാനൂരിൽ പിടിയിൽ; വലയിലായത് പള്ളിക്ക് സമീപം സൂക്ഷിച്ച രണ്ടര ലക്ഷം വിലയുള്ള മൈക്ക് മോഷണം പോയതിനെ തുടർന്നുള്ള അന്വേഷണത്തിൽ; സംഘത്തലവനെ കുരുക്കിയത് കുട്ടിമോഷ്ടാക്കളെ ചോദ്യം ചെയ്തതോടെ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ആരാധനാലയങ്ങളിൽ കവർച്ച: സംഘത്തലവൻ കിളിമാനൂരിൽ പിടിയിൽ; വലയിലായത് പള്ളിക്ക് സമീപം സൂക്ഷിച്ച രണ്ടര ലക്ഷം വിലയുള്ള മൈക്ക് മോഷണം പോയതിനെ തുടർന്നുള്ള അന്വേഷണത്തിൽ; സംഘത്തലവനെ കുരുക്കിയത് കുട്ടിമോഷ്ടാക്കളെ ചോദ്യം ചെയ്തതോടെ

ആർ പീയൂഷ്

 കിളിമാനൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ആരാധാനാലയങ്ങളിൽ കവർച്ച നടത്തിയ സംഘതലവനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ ചെമ്പകശേരി ശ്യാം വിലാസത്തിൽ രശാന്ത്(34) നെ ആണ് കിളിമാനൂർ എസ്‌ഐ.ബി.കെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പൊലീസ് ഭാഷ്യം ഇങ്ങനെ.. മരം മുറിപ്പ് കാരനാണ് രശാന്ത്. അടയമണിൽ മരം മുറിപ്പ് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി ഇയാൾ വാടകയ്ക്ക് ഒരു മുറി എടുത്തിരുന്നു. ഈ മുറി കേന്ദ്രീകരിച്ചാണ് പ്രായപൂർത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് ആരാധനാലയങ്ങളിൽ കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നത്.

പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ 27 ന് ആരൂർ പള്ളിയിൽ മതപ്രഭാഷണം കഴിഞ്ഞ് മൈക് സെറ്റ് പള്ളിക്ക് സമീപം സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം വില വരുന്ന മൈക് മോഷണം പോയതോടെയാണ് പള്ളി അധികൃതർ പൊലീസിൽ പരാതി പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ ആണ് കുട്ടി മോഷ്ടാക്കൾ പിടിയിലായത് ഇവരെ ചോദ്യം ചെയ്തതോടെ കിളിമാനൂർ മേഖലയിൽ നടന്ന നിരവധി മോഷണങ്ങൾക്ക് പിന്നിൽ സംഘത്തിന് പങ്കുണ്ടന്ന് കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ രശാന്താണ് സംഘ തലവൻ എന്ന് പൊലീസ് കണ്ടത്തിയത്.

മഹാദേവേശ്വരം, അടയമൺ ഭഗവതിയറ നാഗരുകാവ്, അരൂർ പള്ളി എന്നിവിടങ്ങളിൽ കവർച്ച നടത്തിയത് ഈ സംഘമാണെന് കണ്ടെത്തിയത്. മോഷണ മുതലുകൾ രശാന്തിന്റെ അടയ മണിലുള്ള വാടകമുറായിലാണ് സൂക്ഷിച്ചിരുന്നത്. ഇത് പൊലീസ് കണ്ടെത്തി. കുട്ടി മോഷ്ടാക്കൾക്ക് പ്രതിഫലമായി ലഹരി പദാർത്ഥങ്ങളും, വിഭവസമൃദ്ധമായ ഭക്ഷണ വും, ബൈക്കുകളിൽ വേണ്ടത്ര പെട്രോളും, മൊബൈൽ ഫോൺ റീ ചാർജിങ് ഒക്കെയാണ് നൽകിയിരുന്നത്. കിളിമാനൂർ പാപ്പാല സ്വദേശികളാണ് ഇവർ.അറസ്റ്റിലായ രശാന്തിനെ ആറ്റിങ്ങൽ കോടതിയിലാക്കി റിമാന്റ് ചെയ്തു.കുട്ടി മോഷ്ടാക്കളെ സാമൂഹ്യ പശ്ചാതലം പരിശോധിച്ച് അധികൃതരെ ഏൽപ്പിക്കുമെന് പൊലീസ് അറിയിച്ചു.എഎസ്ഐ.സുരേഷ്, രാജഗോപാൽ,സി.പി.ഒ മാരായ താജുദീൻ, ഷജിം, സുജിത്, രജിത്, ഹോം ഗാർഡ് ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP