Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട് ഫുട്ബോൾ മത്സരത്തിന്റെ ഗാലറി തകർന്നു വീണു; പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് ഫുട്ബോൾ മത്സരത്തിന്റെ ഗാലറി തകർന്നു വീണു; പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് ഫുട്ബോൾ മത്സരത്തിന്റെ ഗാലറി തകർന്നു വീണ് ഇരുപപതോളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്തരിച്ച ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ധനശേഖരണാർഥം പാലക്കാട് നൂറണിയിൽ നടത്തിയ ചാരിറ്റി ഫുട്ബോൾ മത്സരത്തിന്റെ ഗാലറിയാണ് തകർന്ന് വീണത്.

മൈതാനത്തിന്റെ കിഴക്കു വശത്തെ ഗാലറിയാണ് തകർന്നത്. ഏകദേശം 30 മീറ്ററിലേറെ തകർന്നു. ആറ് വരികളിലായി ആയിരത്തിലേറെ പേർ ഉണ്ടായിരുന്നു. കൂടുതൽ ആളുകൾ ഉള്ളിൽ കുടുങ്ങിയതായി സംശയമുണ്ട്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP