Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഴ്ചക്കാരിൽ കൗതുകം നിറച്ച് ഗജവീരന്റെ കബറിടം വണങ്ങൽ; ബസേലിയോസ് ബാവായുടെ കബറിടം വണങ്ങിയത് ഗജവീരൻ കരിമണ്ണൂർ ഉണ്ണി

കാഴ്ചക്കാരിൽ കൗതുകം നിറച്ച് ഗജവീരന്റെ കബറിടം വണങ്ങൽ; ബസേലിയോസ് ബാവായുടെ കബറിടം വണങ്ങിയത് ഗജവീരൻ കരിമണ്ണൂർ ഉണ്ണി

സ്വന്തം ലേഖകൻ

കോതമംഗലം:കാഴ്ചക്കാരിൽ കൗതുകം നിറച്ച് ഗജവീരന്റെ കബറിടം വണങ്ങൽ. മാർ തോമ ചെറിയി പള്ളിയിൽ നടന്നു വരുന്ന കന്നി 20 പെരുന്നാളിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 10 മണിയോടെയാണ് ഗജവീരൻ കരിമണ്ണൂർ ഉണ്ണി പള്ളിയകത്തെ യൽദോമാർ ബസേലിയോസ് ബാവായുടെ കബറിടം വണങ്ങാൻ എത്തിയത്.

ഈ സമയം ആനയുടെ വരവും പ്രതീക്ഷിച്ച് പള്ളി മുറ്റത്ത് വിശ്വാസി സമൂഹം തടിച്ചു കൂടിയിരുന്നു. പള്ളിവലം വച്ച് ആന പൂമുഖത്തെ ത്തി തുമ്പികൈ ഉയർത്തി വണങ്ങിയപ്പോൾ വിശ്വാസികൾ ആഹ്‌ളാദാരവം മുഴക്കി. വികാരി ഫാ ജോസ് പരത്തുവയലിൽ, തന്നാണ്ടു ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ,
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഫ്. ഐ. ടി ചെയർമാൻ ആർ. അനിൽ കുമാർ, മുൻ ഇടുക്കി എം. പി. ജോയ്സ് ജോർജ് എന്നിവർ ആനയ്ക്ക് പഴവും, ശർക്കരയും നൽകി സ്വീകരിച്ചു. വൈകിട്ട് 4 - ന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയിറക്കുന്നതോടെ ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP