Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗെയിൽ പ്രകൃതി വാതക പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കുന്നവരുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി; പത്തു സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് 5 ലക്ഷം രൂപ ആശ്വാസധനം; നഷ്ടപരിഹാരത്തിന് 2012 മുതൽ മുൻകാലപ്രാബല്യം നല്കാനും തീരുമാനം

ഗെയിൽ പ്രകൃതി വാതക പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കുന്നവരുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി; പത്തു സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് 5 ലക്ഷം രൂപ ആശ്വാസധനം; നഷ്ടപരിഹാരത്തിന് 2012 മുതൽ മുൻകാലപ്രാബല്യം നല്കാനും തീരുമാനം

തിരുവനന്തപുരം: ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ ഇടാനുള്ള അവകാശം കമ്പനിക്ക് നൽകുന്ന ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി വർദ്ധിപ്പിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. വ്യവസായവകുപ്പുമന്ത്രി എ.സി. മൊയ്തീനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഗെയിൽ പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തു.

നിലവിൽ വിപണി വില പുതുക്കിയ ന്യായവിലയുടെ 5മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വർദ്ധിപ്പിച്ചത്. മൊത്തം 116 കോടിയുടെ വർദ്ധനവാണ് ഭൂമിയുടെ നഷ്ട പരിഹാരത്തിൽ ഇതുമൂലമുണ്ടായിരിക്കുന്നത്. 2012 ൽ പദ്ധതി ആരംഭിച്ചതു മുതൽ ഇത് ബാധകമാക്കാനും യോഗത്തിൽ തീരുമാനമായി.

പത്തു സെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ള വരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും. അങ്ങനെയുള്ള സ്ഥലങ്ങളിൽ നിലവിലുള്ള വീടുകൾ സംരക്ഷിക്കും. വീടുകൾ ഇല്ലാത്തിടത്ത് ഭാവിയിൽ വീടു വയ്ക്ക ത്തക്കരീതിയിൽ അലൈന്മന്റ് ഒരു സൈഡിലൂടെ രണ്ടു മീറ്റർ വീതിയിൽ മാത്രം സ്ഥലം ഉപയോഗിക്കും. വീടു വയ്ക്കാവുന്ന സ്ഥലം ബാക്കിയുള്ള സ്ഥലത്തിൽ അടയാളപ്പെടുത്തി ഭാവിയിൽ അനുമതിപത്രമായി ഉപയോഗിക്കാൻ കഴിയുന്ന രേഖ ഭൂ ഉടമയ്ക്ക് നൽകും.

പത്തു സെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവർക്ക് എക്സ്ഗ്രേഷ്യയായി (ആശ്വാസധനം) 5 ലക്ഷം രൂപ നൽകുവാനും യോഗം തീരുമാനിച്ചു.

നിലവിലെ നിയമമനുസരിച്ച് വീടുകൾക്ക് അടിയിലൂടെ പൈപ്പ്ലൈൻ കൊണ്ടുപോകാൻ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു സൈഡിൽ കൂടി കടന്നുപോകുന്ന രീതിയിലാണ് അലൈന്മെന്റ് തീരുമാനിക്കുന്നതും.

വിളകൾക്കുള്ള നഷ്ടപരിഹാരത്തിൽ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്ന പരാതി ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കണ്ണൂരിൽ നടപ്പാക്കിയ പാക്കേജ്. (ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ ) മറ്റെല്ലാ ജില്ലകളിലും നടപ്പാക്കാൻ തീരുമാനമായി. നെൽവയലുകൾക്ക് ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ നിരക്കിൽ പ്രത്യേക നഷ്ടപരിഹാരവും നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP