Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓരോ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി നിയമം ഉണ്ടാക്കാൻ തുടങ്ങിയാൽ സ്ഥിതി എന്താകും? ആളാകാൻ വേണ്ടി ശബരിമലയെ ഉപയോഗിക്കരുത്; ശബരിമല വിഷയത്തിൽ എൻകെ പ്രേമചന്ദ്രൻ എംപിയെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ; യുവതി പ്രവേശനത്തിൽ പരിഹാരം കാണേണ്ടത് ചർച്ചയിലൂടെയെന്നും സുധാകരൻ

ഓരോ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി നിയമം ഉണ്ടാക്കാൻ തുടങ്ങിയാൽ സ്ഥിതി എന്താകും? ആളാകാൻ വേണ്ടി ശബരിമലയെ ഉപയോഗിക്കരുത്; ശബരിമല വിഷയത്തിൽ എൻകെ പ്രേമചന്ദ്രൻ എംപിയെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ; യുവതി പ്രവേശനത്തിൽ പരിഹാരം കാണേണ്ടത് ചർച്ചയിലൂടെയെന്നും സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭയിൽ ശബരിമലയിലെ യുവതി പ്രവേശനം തടയണം എന്നാവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരിപ്പിച്ച എൻ.കെ പ്രേമചന്ദ്രൻ എംപിയെ വിമർശിച്ച് മന്ത്രി ജി. സുധാകരൻ. ആളാകാനും പ്രചാരണത്തിനും വേണ്ടി ശബരിമലയെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.ഓരോ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി നിയമം ഉണ്ടാക്കാൻ തുടങ്ങിയാൽ സ്ഥിതി എന്താകുമെന്നും ചർച്ചയിലൂടെ പരിഹാരം കാണേണ്ട വിഷയമാണിതെന്നും ജി സുധാകരൻ പറഞ്ഞു.

ശബരിമലയിൽ സ്ത്രീകൾ കയറാതിരിക്കാൻ പാർലമെന്റ് നിയമം പാസാക്കണമെന്ന് പറയുന്നത് ശരിയോ തെറ്റോയെന്ന് ഭരണഘടന വായിച്ചിട്ട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർലമെന്റിൽ കമണ്ഡലുവും, ഗദയും, വടിയും, തലേക്കെട്ടുമായാണ് ചിലർ വരുന്നതെന്നും ഇത് നിയമ വിരുദ്ധമാണെന്നും സുധാകരൻ പറഞ്ഞു. ക്രിമിനൽ കേസിലെ പ്രതികളാണ് പല എംപിമാരെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP