Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്ത്രീകൾ ചെവിയിൽ ഫോണും പിടിച്ച് വഴിയിലൂടെ നടക്കുന്നതിനെ വിമർശിച്ച് മന്ത്രി ജി. സുധാകരൻ; ഒരു ബോധവുമില്ലാത്ത സ്ത്രീകളുടെ പ്രവർത്തികൾ സാമൂഹികവിരുദ്ധർ മുതലാക്കുന്നു; ജനങ്ങൾക്കു സുരക്ഷ ഉറപ്പുവരുത്തേണ്ട മന്ത്രി സ്ത്രീകൾ ഫോൺ ഉപയോഗിക്കുന്നതിനെ വിലക്കുന്നതിനെതിരേ പ്രതിഷേധം

സ്ത്രീകൾ ചെവിയിൽ ഫോണും പിടിച്ച് വഴിയിലൂടെ നടക്കുന്നതിനെ വിമർശിച്ച് മന്ത്രി ജി. സുധാകരൻ; ഒരു ബോധവുമില്ലാത്ത സ്ത്രീകളുടെ പ്രവർത്തികൾ സാമൂഹികവിരുദ്ധർ മുതലാക്കുന്നു; ജനങ്ങൾക്കു സുരക്ഷ ഉറപ്പുവരുത്തേണ്ട മന്ത്രി സ്ത്രീകൾ ഫോൺ ഉപയോഗിക്കുന്നതിനെ വിലക്കുന്നതിനെതിരേ പ്രതിഷേധം

കോഴിക്കോട്: ചെവിയിൽ ഫോണും പിടിച്ചു പോകുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരുകയാണെന്നും ഇത്തരം സാഹചര്യങ്ങളാണ് സാമൂഹികവിരുദ്ധർ ചൂഷണം ചെയ്യുന്നതെന്നും മന്ത്രി ജി. സുധാകരൻ. സ്ത്രീകൾ പലരും ഉപേക്ഷിക്കേണ്ട കാലം വ്യക്തമായിയെന്ന വിവാദ പ്രസ്താവനയോടെയാണ് മന്ത്രി രംഗത്തുവന്നിരിക്കുന്നത്. മാതൃഭൂമി പത്രത്തിലെ 'കേട്ടതും കേൾക്കേണ്ടതും' എന്ന കോളത്തിലാണ് സുധാകരന്റെ ഈ പരാമർശം വന്നിരിക്കുന്നത്.

'വനിതകൾ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്ന കാര്യം വ്യക്തമാണ്. വഴിയരികിലൂടെ ചെവിയിൽ ഫോണും പിടിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണ്. ഇവർക്ക് യാതൊരു ബോധവുമില്ല. അടുത്തുകൂടി പോകുന്നവർ കൂട്ടിയിടിച്ചാലും ഇവർ അറിയുന്നില്ല. ഫോണിൽ മാത്രമാണവരുടെ ശ്രദ്ധ. ഇത്തരം സാഹചര്യങ്ങളെയാണ് സാമൂഹ്യവിരുദ്ധർ മുതലാക്കുന്നത്. അതുകൊണ്ട് സ്ത്രീകൾ പല കാര്യങ്ങളിലും അതിശ്രദ്ധ പുലർത്തേണ്ട്.' എന്നാണ് സുധാകരന്റെ ഉപദേശം.

സ്ത്രീകൾ ഫോണുപയോഗിക്കുന്ന വിലക്കുന്ന നടപടികൾ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. ബലാത്സംഗത്തിനും മറ്റും കാരണമാകുന്നത് ഇതാണെന്ന് ആരോപിച്ചാണ് സ്ത്രീകളുടെ ഫോൺവിളികൾക്ക് വിലക്കേർപ്പെടുത്തിയത്. പലപ്പോഴും ഹിന്ദു, മുസ്ലിം വർഗീയവാദികളാണ് സ്ത്രീകൾക്കെതിരെ ഇത്തരം വിലക്കുകൾ ഏർപ്പെടുത്താറുള്ളത്. അത്തരം വിലക്കുകളെ ന്യായീകരിക്കുന്ന തരത്തിലുള്ള പരാമർശമാണ് സുധാകരന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP