Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൻകുമാർ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ജി. സുധാകരൻ; എന്തു മഹത്തായ ത്യാഗം ചെയ്തിട്ടാണ് സെൻകുമാർ പിണറായിയേക്കാൾ വലിയ ആളായത്? അന്തസുള്ള ഒരു സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി കൊടുത്തത് ശരിയാണോയെന്നും മന്ത്രിയുടെ ചോദ്യം

സെൻകുമാർ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ജി. സുധാകരൻ; എന്തു മഹത്തായ ത്യാഗം ചെയ്തിട്ടാണ് സെൻകുമാർ പിണറായിയേക്കാൾ വലിയ ആളായത്? അന്തസുള്ള ഒരു സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി കൊടുത്തത് ശരിയാണോയെന്നും മന്ത്രിയുടെ ചോദ്യം

കോഴിക്കോട്: കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി വോട്ടു പിടിച്ചയാളാണ് ടി.പി സെൻകുമാറെന്ന് മന്ത്രി ജി.സുധാകരൻ. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കള്ളക്കേസിൽ കുടുക്കാൻ അന്ന് ഡിജിപിയായിരുന്ന സെൻകുമാർ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

സെൻകുമാർ നേരിട്ട് നിർദേശിച്ചിട്ടാണ് കേസെടുത്തതെന്ന് ആലപ്പുഴ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞുവെന്നും എഫ്ഐആർ ഇട്ടില്ലെങ്കിൽ കസേര കാണില്ലെന്ന് സെൻകുമാർ ഭീഷണിപ്പെടുത്തിയതായും സുധാകരൻ പറഞ്ഞു.

സർക്കാരിന് സെൻകുമാർ ഒരു തരത്തിലും ഭീഷണിയല്ല. സർക്കാരിനെ വെല്ലുവിളിക്കാൻ ആരേയും അനുവദിക്കുകകയുമില്ല. സുപ്രീം കോടതിയിൽ റിട്ട് സമർപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് മറക്കേണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സെൻകുമാർ ഇപ്പോൾ പിണറായി വിജയനേക്കാൾ വലിയ ആളായി. എന്ത് മഹത്തായ ത്യാഗമാണ് സെൻകുമാർ കേരള സംസ്ഥാനത്തിന് വേണ്ടി ചെയ്തത്. സ്വാതന്ത്ര്യസമരകാലത്ത് സമരമൊക്കെ ചെയ്ത് ജയിലിൽ കിടന്നിട്ട് വന്ന് ഐപിഎസ് എടുത്തതുപോലെയാണ് സെൻകുമാറിന്റെ പ്രവർത്തി-സുധാകരൻ പരിഹസിച്ചു.

കൊച്ചു നാൾ മുതൽ നാടിനു വേണ്ടി സമരം ചെയ്ത് മർദനമേറ്റ് മുഖ്യമന്ത്രിയായ ആളാണ് പിണറായി വിജയനും വിഎസും നായനാരും കരുണാകരനുമൊക്കെ. അവർക്കൊക്കെ ഇന്നൊരു വിലയുമില്ല. സെൻകുമാർ എല്ലാവരേയും തോൽപ്പിച്ചുവെന്നാണ് കരുതുന്നത്. എന്നിട്ട് എല്ലാവരേയും തോൽപ്പിച്ചതുപോലെ ഒരു നടപ്പൊക്കെയുണ്ട്. നിങ്ങൾ ആരേയും തോൽപ്പിച്ചിട്ടില്ല. നിങ്ങൾ തോൽപ്പിച്ചത് നിങ്ങളെ തന്നെയാണ്. ഈ നാടിന്റെ അഭിമാനത്തെയാണ് നിങ്ങൾ തോൽപ്പിച്ചത്. അന്തസുള്ള ഒരു സർക്കാരിനെതിരെ സുപ്രീം കോടതിയിൽ അഫിഡവിറ്റ് കൊടുത്തത് ശരിയാണോ. എന്നാലും ഞങ്ങൾ പ്രതികാരമൊന്നും ചെയ്യില്ല.-സുധാകരൻ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സെൻകുമാർ തനിക്കെതിരെ ചെയ്തത് പറയുന്നില്ല . ഡിജിപിയായ ഇയാൾ എന്നെ ഒരു കേസിൽ പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത്, കള്ളക്കേസാണ്. ഈ മനുഷ്യൻ നേരിട്ട് നിർദേശിച്ചത് പ്രകാരമാണ് കേസെടുത്തത്. ആലപ്പുഴ എസ്‌പി ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഒരാൾ എന്നോട് നേരിട്ട് പറഞ്ഞതാണ്. എന്നിട്ട് വലിയ മാന്യനാണെന്നാണ് പറയുന്നത്. സ്ഥാനാർത്ഥിയായ എനിക്കെതിരെ കള്ളക്കേസെടുക്കാൻ പറഞ്ഞു. വകുപ്പില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട് കസേര വേണമെങ്കിൽ എഫ്ഐആർ ഇടണമെന്ന പറഞ്ഞു.

അതു കൊണ്ട് അദ്ദേഹം മോശക്കാരനാണെന്നല്ല പറയുന്നത്. എന്നാൽ സുപ്രീം കോടതി കാണുന്നതു പോലെ അത്ര മാന്യനൊന്നുമല്ല. എല്ലാവരും നാട്ടിലെന്താണ് ചെയ്യുന്നത് എന്ന് സുപ്രീംകോടതിക്ക് അറിയില്ലല്ലോ. അതു കൊണ്ട് സുപ്രീം കോടതി വിധിയുണ്ട് എന്ന മറവെച്ചുകൊണ്ട്, സുപ്രീം കോടതി വിധിയെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് ആരും സർക്കാരിനെ മോശക്കാരാക്കാൻ ശ്രമിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP