Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹരിപ്പാട്, വയനാട് മെഡിക്കൽ കോളജ് കൺസൾട്ടൻസി കരാറുകൾ അന്വേഷിക്കാൻ ഉത്തരവ്; പൊതുമരാമത്ത് വിജിലൻസിനു അന്വേഷണച്ചുമതല നൽകി മന്ത്രി ജി.സുധാകരൻ ഉത്തരവിട്ടു

ഹരിപ്പാട്, വയനാട് മെഡിക്കൽ കോളജ് കൺസൾട്ടൻസി കരാറുകൾ അന്വേഷിക്കാൻ ഉത്തരവ്; പൊതുമരാമത്ത് വിജിലൻസിനു അന്വേഷണച്ചുമതല നൽകി മന്ത്രി ജി.സുധാകരൻ ഉത്തരവിട്ടു

തിരുവനന്തപുരം: ഹരിപ്പാട്, വയനാട് മെഡിക്കൽ കോളജുകൾക്ക് കൺസൾട്ടൻസി കരാർ നൽകിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. മന്ത്രി ജി.സുധാകരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊതുമരാമത്ത് വിജിലൻസിനാണ് അന്വേഷണച്ചുമതല. കരാർ ലഭിക്കാത്ത കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നു 4 മണിക്കു മുമ്പായി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ഉത്തരവിട്ടത്. ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിൽ മന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

നേരത്തെ ഹരിപ്പാട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടു ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പദ്ധതി തുടരണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറയുകയുണ്ടായി.പൊതുസ്വകാര്യ പങ്കാളിത്തം വേണ്ടെന്നാണ് നിലപാടെങ്കിൽ ഈ പദ്ധതിയും ഉപേക്ഷിക്കാം. ഹരിപ്പാട്ടെ ജനങ്ങൾക്ക് മെഡിക്കൽ കോളജ് വേണ്ടെന്നാണെങ്കിൽ സർക്കാർ ആ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ഹരിപ്പാട് മെഡിക്കൽ കോളജിനായി ഒരു രൂപപോലും കഴിഞ്ഞ സർക്കാർ ചിലവഴിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു. ആശുപത്രിക്കായി നബാർഡിൽനിന്ന് വായ്പ എടുക്കുന്നത് പതിവാണ്. തൊണ്ണൂറുകോടി രൂപ അനുമതിയായെങ്കിലും പണം കിട്ടിയില്ല. ഇരുപത്തിയഞ്ചുപേർ നിക്ഷേപത്തിന് ഇതുവരെ പണം നൽകിയില്ല.

ഒരു രൂപപോലും ചിലവഴിക്കാത്ത പദ്ധതിയിൽ നാലുകോടി നഷ്ടംവന്നുവെന്ന മന്ത്രി ജി സുധാകരൻ പറഞ്ഞത് ഖേദകരമാണ്. കൺസൾട്ടൻസി കരാറിൽ അഴിമതിയുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും അദ്ദേഹം ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP