Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കീഴാറ്റൂരിൽ സമരം നടത്തുന്നത് കോൺഗ്രസുകാർ; ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്; കീഴാറ്റൂരിൽ പ്രശ്‌നങ്ങളില്ല; വയൽക്കിളികളെ പിന്തുണച്ചെത്തിയ സുധീരൻ സമയം കളയരുതെന്ന് മന്ത്രി ജി സുധാകരൻ

കീഴാറ്റൂരിൽ സമരം നടത്തുന്നത് കോൺഗ്രസുകാർ; ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്; കീഴാറ്റൂരിൽ പ്രശ്‌നങ്ങളില്ല; വയൽക്കിളികളെ പിന്തുണച്ചെത്തിയ സുധീരൻ സമയം കളയരുതെന്ന് മന്ത്രി ജി സുധാകരൻ

കൊച്ചി: കീഴാറ്റൂരിൽ ദേശീയപാത ബൈപ്പാസിനായി വയൽനികത്തുന്നതിനെതിരേ സമരം ചെയ്യുന്നവർ കോൺഗ്രസുകാരെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നതെന്നും സുധാകരൻ പറഞ്ഞു.

സെക്രട്ടറിയേറ്റിനു മുന്നിലടക്കം നിരവധി ഇടങ്ങളിൽ സമരം നടക്കുന്നുണ്ട്. ഇതിനോടു താൻ പ്രതികരിക്കേണ്ട ആവശ്യമില്ല. വയൽക്കിളികൾ കോൺഗ്രസുകാരാണ്. ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. കീഴാറ്റൂരിൽ പ്രശ്‌നങ്ങളില്ല. സർക്കാരിനെതിരായ സമരത്തിൽ ബിജപിക്കാരുമുണ്ട്.

കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെയാണോ ബിജെപി സമരത്തിനെത്തിയതെന്ന് വ്യക്തമാക്കണം. വയൽക്കിളികളെ പിന്തുണച്ചെത്തിയ സുധീരൻ സമയം കളയരുതെന്നും മന്ത്രി പറഞ്ഞു.

വയൽക്കിളികളുമായി സർക്കാർ ചർച്ചയ്ക്കില്ലെന്നും സമരം നടത്തുന്നവർക്ക് ബദൽ മാർഗനിർദ്ദേശം മുന്നോട്ടുവയ്ക്കാൻ ഇല്ലെന്നും സുധാകരൻ പറഞ്ഞു.ദേശീയപാത വേണമെന്നാണു സർക്കാർ നയമെന്നും വേണമെങ്കിൽ മാധ്യമങ്ങൾ റഫറണ്ടം നടത്തിനോക്കിക്കോളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP