Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രജിസ്ട്രാർ ഓഫീസിലെത്തുന്നവരെ ജീവനക്കാർ സ്വീകരിച്ചിരുത്തണം; അഴിമതിക്കാരെ ഓടിക്കണം; മുക്കത്തെ അനുഭവം ഉണ്ടാവാതെ നോക്കണമെന്നും മന്ത്രി ജി.സുധാകരൻ

രജിസ്ട്രാർ ഓഫീസിലെത്തുന്നവരെ  ജീവനക്കാർ സ്വീകരിച്ചിരുത്തണം; അഴിമതിക്കാരെ ഓടിക്കണം; മുക്കത്തെ അനുഭവം ഉണ്ടാവാതെ നോക്കണമെന്നും മന്ത്രി ജി.സുധാകരൻ

ടി.പി.ഹബീബ്

കോഴിക്കോട്:രജിസ്ട്രാർ ഓഫീസുകളിൽ വിവിധ ആവിശ്യങ്ങൾക്കായി എത്തുന്നവരെ ജീവനക്കാർ സ്വീകരിച്ചിരുത്തണമെന്നും ആവിശ്യമെങ്കിൽ അവർക്ക് ചായും നൽകണമെന്നും അതിനുള്ള പണം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. നാദാപുരം രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജവാഴ്ച കാലത്തെ സമ്പ്രദായം എനി വേണ്ട.സർക്കാറിന് പണം നൽകാനാണ് ജനങ്ങൾ ഓഫീസിലെത്തുന്നത്.ആരുടെയും കസേല ഉറപ്പുള്ളതല്ല.രജിസ്റ്റ്രേഷൻ വകുപ്പിൽ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അതിൽ ഒരു വിട്ട് വീഴ്ചയും സർക്കാർ കാണിക്കുകയില്ലെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.

പഴഞ്ചൻ കെട്ടിടങ്ങളും പഴഞ്ചൻ രീതികളുമുണ്ടായിരുന്ന രജിസ്ട്രേഷൻ വകുപ്പിനെ മുഴുവൻ പരിഷ്‌ക്കാനുള്ള നടപടികൾക്ക് സർക്കാർ പ്രാധാന്യം നൽകുകയാണ്.രജിസ്ട്രേഷൻ മേഖലയിൽ ഓൺലൈൻ സംവിധാനങ്ങളും ഇ സ്റ്റാമ്പിംഗും ,ഇ പെയിമെന്റും തുടങ്ങി നിരവധി പരിഷ്‌ക്കാരങ്ങൾ വരുത്തി. ആധാരമെഴുത്തുകാരുടെയും വെണ്ടർമാരുടെയും ജോലി സംരക്ഷിച്ചു കൊണ്ട് തന്നെ ആധുനികവൽക്കരണം നടപ്പാക്കും.രജിസ്ട്രേഷൻ രേഖകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവർത്തനവും നടക്കുകയാണ്. ആധാരമെഴുത്ത് മേഖലയിൽ കഴിഞ്ഞ വർഷം 10000 പേർക്ക് പുതുതായി ജോലി നൽകി.

സർക്കാറിന് വരുമാനം നൽകുന്ന ഏറ്റവും പ്രധാന വകുപ്പാണെങ്കിലും ഇത്രയും കാലം സബ് രജിസ്ട്രാർ ഓഫീസുകൾ പുതുക്കി പണിയാനുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല .അതിനുള്ള നടപടികളും സ്വീകരിക്കുകയാണ്. ജില്ലയിൽ 12 സബ് രജിസ്ട്രാഫീസുകൾ പുതുക്കി പണിയുകയാണ് .ഭൂമിയുടെ ന്യായവില നിശ്ചയിക്കാൻ നടപടി ത്വരിതപ്പെടുത്തുകയാണ് .ഭൂമിയുടെ വില ഒരു പരിധിയിൽ കൂടുതൽ വർദ്ധിക്കുന്നത് അപകടമാണ്. ഒരു സെന്റ് ഭൂമി വാങ്ങാൻ സാധാരണക്കാരന് ഭീതിയുണ്ടാകുന്ന അവസ്ഥയുണ്ടാകരുത്. രജിസ്ട്രേഷൻ വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുക്കത്തെ രജിസ്ട്രാർ ഓഫീസിലെ അനുഭവം ഉണ്ടാകാതെ നോക്കണമെന്നും മന്ത്രി പറഞ്ഞു .

ഇ.കെ. വിജയൻ എംഎ‍ൽഎ.അധ്യക്ഷനായി. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കേരള എ.അലക്സാണ്ടർ,സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ മേഖല മാനേജർ എസ്. ദീപു,.തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ, നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സഫീറ , ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കൽ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.വി.കുഞ്ഞിക്യഷ്ണൻ,ബ്ലോക്ക് മെമ്പർ മണ്ടോടി ബഷീർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP