Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടം പാലം പൊളിക്കണമെന്ന ഇ.ശ്രീധരന്റെയും മദ്രാസ് ഐഐടിയുടെയും റിപ്പോർട്ട് തള്ളിയിട്ട് ആദ്യഘട്ടത്തിൽ വിജയിച്ചത് ചില സ്വകാര്യ എഞ്ചിനീയർമാരുടെ സർക്കാർ വിരുദ്ധ നീക്കം; സുപ്രീം കോടതി വിധി എഞ്ചിനീയറിങ് പ്രൊഫഷണലിസം ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമെന്നും മന്ത്രി ജി.സുധാകരൻ

പാലാരിവട്ടം പാലം പൊളിക്കണമെന്ന ഇ.ശ്രീധരന്റെയും മദ്രാസ് ഐഐടിയുടെയും റിപ്പോർട്ട് തള്ളിയിട്ട് ആദ്യഘട്ടത്തിൽ വിജയിച്ചത് ചില സ്വകാര്യ എഞ്ചിനീയർമാരുടെ സർക്കാർ വിരുദ്ധ നീക്കം;  സുപ്രീം കോടതി വിധി എഞ്ചിനീയറിങ് പ്രൊഫഷണലിസം ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമെന്നും മന്ത്രി ജി.സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനവന്തപുരം: പാലാരിവട്ടം പാലം സംബന്ധിച്ച സു്ര്രപീം കോടതി വിധി ഇടതു സർക്കാരിന്റെ നിലപാടുകൾക്കംഗീകാരമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ

അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂർണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച ഇന്നത്തെ സുപ്രീം കോടതിയുടെ വിധി എഞ്ചിനീയറിങ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണ്. മെട്രോമാൻ ശ്രീധരൻ സാറിന്റെ റിപ്പോർട്ട്, മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട്, പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയർമാരുടെ റിപ്പോർട്ട് എന്നീ മൂന്ന് റിപ്പോർട്ടുകൾ തള്ളിയിട്ടാണ് ഹൈക്കോടതി പാലാരിവട്ടം പാലം വിഷയത്തിൽ സ്റ്റേ ചെയ്തത്. 2100 ലധികം വിള്ളലുകളാണ് പാലത്തിലുണ്ടായിരുന്നത്.

വിഷയത്തിൽ അറിവുള്ള ഇ. ശ്രീധരൻ സാറിന്റെയും, മദ്രാസ് ഐ.ഐ.ടിയുടെയും പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയർമാരുടേയും പാലം പൊളിച്ചുപണിയണമെന്നുള്ള റിപ്പോർട്ട് തള്ളികളഞ്ഞിട്ട് കൊച്ചിയിലെ ചില സ്വകാര്യ എഞ്ചിനീയർമാരുടെയും റിട്ടയേർഡ് എഞ്ചിനീയർമാരുടെയും സർക്കാർ വിരുദ്ധ നീക്കമാണ് ആദ്യ ഘട്ടത്തിൽ വിജയിച്ചത്.

9 മാസം കൊണ്ട് പഴയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കാമെന്ന് ഇ.ശ്രീധരൻ സാർ അംഗീകരിക്കുകയും മന്ത്രിസഭയോഗം അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 18 കോടി രൂപയും അദ്ദേഹം ആദ്യം മുടക്കാമെന്നും ഉടനെ പണം ആവശ്യമില്ലെന്നും പറഞ്ഞു. അത് നടന്നിരുന്നെങ്കിൽ പാലം പണി ഇപ്പോൾ പൂർത്തിയാകുമായിരുന്നു. പാലം പണിയുടെ വിലപ്പെട്ട 8 മാസക്കാലം തടസ്സപ്പെടുത്തിയെന്ന് മാത്രമാണ് കീഴ്‌കോടതിയുടെ വിധികൊണ്ട് ഉണ്ടായത്. അങ്ങനെയൊരു വിധി ഒരിക്കലും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കാരണം അത് എഞ്ചിനീയറിങ് പ്രൊഫഷണലിസത്തിനെതിരായിരുന്നു. എന്തായാലും ഇന്നത്തെ സുപ്രീംകോടതി പ്രൊഫഷണലിസം അംഗീകരിച്ചു. ഭരണപരമായ തീരുമാനം അംഗീകരിച്ചു. നിയമം ഉയർത്തിപിടിച്ചു.

ഇതിന് വേണ്ടി വാദിച്ച ശ്രീ വേണുഗോപാൽ അഡ്വക്കറ്റ് ജനറൽ, പ്രത്യേകമായി ഈക്കാര്യത്തിൽ ഇടപെട്ട ഗവണമെന്റ് പ്ലീഡർ ശ്രീ മനോജ്, സ്റ്റേറ്റ് അറ്റോർണി എന്നിവരുടെ സേവനങ്ങളെ പ്രത്യേകമായി വിലമതിക്കുന്നു. സംസ്ഥാന സർക്കാരിന് പാലാരിവട്ടം പാലം പണിയുമായി മുന്നോട്ട് പോകാമെന്ന പരമോന്നത കോടതിയുടെ വിധി പിണറായി സർക്കാരിന്റേയും പൊതുമരാമത്ത് വകുപ്പിന്റേയും നിലപാടുകൾക്കുള്ള അംഗീകാരമാണ്. ഈ ധാർമ്മിക വിജയം ഞങ്ങളെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരും വിനയാന്വിതരമാക്കുന്നു.

പുതിയ കാലത്തെ പുതിയ നിർമ്മാണവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. - മന്ത്രി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP