Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാർ സംസ്ഥാന പൊതുവിതരണ രംഗം തകർക്കുന്നു: മന്ത്രി ജി ആർ അനിൽ

കേന്ദ്രസർക്കാർ സംസ്ഥാന പൊതുവിതരണ രംഗം തകർക്കുന്നു: മന്ത്രി ജി ആർ അനിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തെ പൊതുവിതരണരംഗത്തെ തകർക്കാൻ ആസൂത്രിത നീക്കം നടത്തുന്നെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. മണ്ണെണ്ണ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ലഭിക്കേണ്ട മണ്ണെണ്ണ വിഹിതത്തിൽ നാൽപ്പത് ശതമാനം വെട്ടിക്കുറച്ചു. മണ്ണെണ്ണക്ക് പകരം പെട്രോൾ,ഡീസൽ എന്നിവ ഉപയോഗിക്കാനാണ് കേന്ദ്ര നിർദ്ദേശം .മത്സ്യ തൊഴിലാളികളെ അടക്കം പെരുവഴിയിലാക്കുന്ന തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് അർഹമായ മണ്ണെണ്ണ വിഹിതം തുടർച്ചയായി വെട്ടിക്കുറക്കുന്നതിനിടെയാണ് വിലവർധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര പ്രഹരം. ഏഴു മാസത്തിനിടെ റേഷൻ മണ്ണെണ്ണ വില കേന്ദ്ര സർക്കാർ ഇരട്ടിയാക്കി വർധിപ്പിച്ചു. ഒറ്റടയിക്ക് 14 രൂപ വർധിപ്പിച്ചതോടെ വില ലിറ്ററിന് 102 രൂപയായി. അടുത്ത മൂന്നു മാസത്തെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചപ്പോഴാണ് വില 100 രൂപ കടന്നത്.

കഴിഞ്ഞ നവംബറിൽ ലിറ്ററിന് 45.55 രൂപയായിരുന്നു. മെയ്‌ മാസം ഒരു ലിറ്ററിന് 84 രൂപയായും ജൂണിൽ നാലു രൂപ കൂട്ടി 88 രൂപയുമാക്കി. ഇതേസമയം, സംസ്ഥാന സർക്കാർ വില വർധിപ്പിച്ചില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻ കടകളിലൂടെ സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് കാർഡുടമകൾക്ക് മണ്ണെണ്ണ നൽകാനാണ് തീരുമാനം.

വൈദ്യുതീകരിച്ച വീടുള്ള കാർഡുടമയ്ക്ക് ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാർഡുടമയ്ക്ക് നാലു ലിറ്ററും നൽകണമെങ്കിൽ സംസ്ഥാനത്തിന് മാസം 9276 കിലോ ലിറ്റർ മണ്ണെണ്ണ വേണം. സർക്കാരിനു കീഴിൽ രജിസ്റ്റർ ചെയ്ത 14,481 മത്സ്യബന്ധന യാനങ്ങൾക്കായി മാസം 8398 കിലോ ലിറ്റർ മണ്ണെണ്ണ വേണം.ഇതിനു പുറമെ കാർഷികാവശ്യങ്ങൾക്ക് 8184 കിലോ ലിറ്റററും ആവശ്യമാണ്. ഈ സാഹചര്യത്തിലും ആവശ്യമുള്ളതിന്റെ നാലിലൊന്നു മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP