Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംഎൽഎ ഉദ്ഘാടനം ചെയ്യും വരെ വഴിവിളക്ക് കത്തേണ്ട; അറ്റകുറ്റപണികളുടെ പേരു പറഞ്ഞ് ഫ്യൂസ് ഊരിവെച്ച് നാടിനെ ഇരുട്ടിലാക്കി കെഎസ്ഇബി അധികൃതർ; പ്രതിഷേധവുമായി ബിജെപി

എംഎൽഎ ഉദ്ഘാടനം ചെയ്യും വരെ വഴിവിളക്ക് കത്തേണ്ട; അറ്റകുറ്റപണികളുടെ പേരു പറഞ്ഞ് ഫ്യൂസ് ഊരിവെച്ച് നാടിനെ ഇരുട്ടിലാക്കി കെഎസ്ഇബി അധികൃതർ; പ്രതിഷേധവുമായി ബിജെപി

സ്വന്തം ലേഖകൻ

ചാവക്കാട്: ചാവക്കാട് മുനിസിപ്പാലിറ്റിയിലെ മടേകടവ് പ്രദേശത്ത് രണ്ടു ദിവസം മുൻപു വരെ പ്രകാശിച്ചിരുന്ന വഴി വിളക്കുകളുടെ ഫ്യൂസ് ഊരി അധികൃതർ. എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപണികൾ നടത്തി എന്നു പറഞ്ഞ് ഒരു പ്രദേശം മുഴുവൻ ഇരുട്ടിലാക്കിക്കൊണ്ട് എംഎ‍ൽഎ അബ്ദുൾഖാദറി നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച് രാഷ്ട്രീയ പൊറോട്ട് നാടകം കളിക്കാൻ വേണ്ടിയാണ് ഇരുട്ടിലാക്കിയത് എന്നാണ് ആക്ഷേപം.

ചാവക്കാട് മുനിസിപ്പാലിറ്റിയിലെ മടേക്കടവിലാണ് സംഭവം. തെരുവുവിളക്കുകളിൽ പുതുതായി എൽഈഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉത്ഘാടനം ജൂലൈ 10 വെള്ളിയാഴ്ച ഗുരുവായൂർ എംഎൽഎ അബ്ദുൾ ഖാദർ നിർവ്വഹിക്കാൻ തീരുമാനിച്ചിരുന്നു. ബുധനാഴ്ച രാത്രി വരെ കത്തിനിന്നിരുന്ന സ്ട്രീറ്റ് ലൈറ്റുകൾ പക്ഷെ വ്യാഴാഴ്ച രാത്രി കത്തിയില്ല. ബിജെപി പ്രവർത്തകർ കെഎസ്ഇബിയിൽ വിളിച്ചു പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരൻ വന്ന് നോക്കിയപ്പോളാണ് സ്ട്രീറ്റ് ലൈറ്റുകളുടെ ഫ്യൂസ് ഊരിമാറ്റിയതായി മനസ്സിലാക്കിയത്. തുടർന്ന് അന്വേഷിച്ചപ്പോളാണ് എംഎൽഎ ഉത്ഘാടനം നിർവ്വഹിക്കുന്നത് വരെ ഫ്യൂസ് ഊരി മാറ്റിയിരിക്കുകയാണെന്ന് തെളിഞ്ഞത്. ബിജെപി പ്രവർത്തകരുടെ പ്രതിധേധത്തെ തുടർന്ന് ലൈന്മാൻ ഫ്യൂസ് കെട്ടുകയും തെരുവ് വിളക്കുകൾ പ്രകാശിക്കുകയും ചെയ്തു.

പക്ഷെ അര മണിക്കൂർ കഴിയുമ്പോളേക്കും വീണ്ടും വിളക്കുകൾ അണഞ്ഞു. വീണ്ടും കെഎസ്ഇബിയിലേക്ക് വിളിച്ചന്വേഷിച്ചപ്പോൾ ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ കെ അക്‌ബർ ആവശ്യപ്പെട്ടതിനെ തുടർന്ന് വീണ്ടും ലൈറ്റുകൾ അണക്കുകയാണെന്നറിഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകരോട് സിപിഎം വാർഡ് കൗൺസിലറും സിപിഎം പ്രവർത്തകരും തട്ടിക്കയറി. എംഎൽഎ ഉത്ഘാടനം ചെയ്യാൻ വെച്ചിരുന്ന ലൈറ്റുകൾ ഓൺ ചെയ്യാൻ സമ്മതിക്കില്ലെന്ന് അവർ തീർത്തു പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോടും സിപിഎം പ്രവർത്തകരും കൗൺസിലർമാരും തട്ടിക്കയറി. കൂടുതൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയെങ്കിലും സ്ട്രീറ്റ്‌ലൈറ്റുകൾ ഓൺ ചെയ്യാൻ സാധിച്ചില്ല. ഉത്ഘാടനം കഴിയുന്നത് വരെ തെരുവ് നായ്ക്കളുടെയും, പാമ്പുകളുടെയും ശല്ല്യം രൂക്ഷമായ പ്രദേശത്തെ ഇരുട്ടിലാക്കി ഫ്യൂസ് ഊരി വീട്ടിൽ കൊണ്ടുവെച്ച എംഎൽഎയുടെയും സിപിഎം പ്രവർത്തകരുടെയും നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി ആരോപിച്ചു. പൊതുമുതൽ കയ്യേറുകയും പൊലീസിനെ ആക്രമിക്കാൻ മുതിരുകയും ചെയ്ത സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. ബിജെപി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേശ് ശിവജി, നിയോജകമണ്ഡലം കമ്മിറ്റിയംഗം അന്മോൽ മോത്തി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP