Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നക്‌സലുകളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറുക ഇന്ന് രാത്രി; നാളെ രാവിലെ 11ന് കട്ടപ്പന സ്റ്റേഡിയത്തിൽ പൊതുദർശനം; സംസ്‌കാരച്ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ

നക്‌സലുകളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറുക ഇന്ന് രാത്രി; നാളെ രാവിലെ 11ന് കട്ടപ്പന സ്റ്റേഡിയത്തിൽ പൊതുദർശനം; സംസ്‌കാരച്ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഢിൽ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ പി സജുവിന്റെ മൃതദേഹം ഇന്ന് രാത്രി 11 ന് ജവാന്റെ വസതിയിൽ എത്തിക്കും. മൃതശരീരം സി ആർ പി എഫ് സംഘത്തിൽ നിന്ന് ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

നാളെ രാവിലെ 11ന് കട്ടപ്പന സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെയ്ക്കുന്ന മൃതദേഹത്തിൽ മുഖ്യമന്ത്രിക്കു വേണ്ടി ആർ ഡി ഒയാണ് റീത്ത് സമർപ്പിക്കുക. ജില്ലാ ഭരണകൂടത്തിനു വേണ്ടി തഹസീൽദാർ എം ബാബു റീത്ത് സമർപ്പിക്കും.

സി ആർ പി എഫ് ബാംഗ്ലൂർ ഐ ജി ഗിരി പ്രസാദ്, ഡി ഐ ജി മാത്യു എ ജോൺ, ഡെപ്യൂട്ടി കമാണ്ടന്റ് അജിത് പി ബാബു, കണ്ണൂർ ഡി ഐ ജി എം ജെ വിജയ് എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുന്നത്. ജില്ലാ കലക്ടർ എച്ച് ദിനേശൻ ജവാന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സിആർപിഎഫിന്റെ 199ാം ബറ്റാലിയനും പൊലീസും ചേർന്ന സംഘവും മാവോയിസ്റ്റുകളുമായി ഏറ്റമുട്ടലുണ്ടായത്. കേശുകുത്തൽ ഗ്രാമത്തിൽ തെരച്ചിലിനായി എത്തിയ സിആർപിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ നിറയൊഴിക്കുകയായിരുന്നു. മൂന്ന് ജവാന്മാരും പ്രദേശവാസിയായ ഒരു പെൺകുട്ടിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി മഹാദേവ , ഉത്തർപ്രദേശ് സ്വദേശി മദൻപാൽ സിങ്ങ് എന്നിവരാണ് വീരമൃത്യൂ വരിച്ച മറ്റു ജവാന്മാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP