Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ധീര സൈനികന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന വിട; വി പി അക്ഷയ് യുടെ സംസ്‌കാരം നടന്നത് പൂർണ ഔദ്യോഗിക ബഹുമതികളോടെ

ധീര സൈനികന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന വിട; വി പി അക്ഷയ് യുടെ സംസ്‌കാരം നടന്നത് പൂർണ ഔദ്യോഗിക ബഹുമതികളോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കശ്മീരിൽ വീരമൃത്യുവരിച്ച സൈനികന് ജന്മനാട് വിട നൽകി. വി പി അക്ഷയ് യുടെ ഭൗതികദേഹം തിരുവനന്തപുരത്ത് സംസ്‌കരിച്ചു. പൂർണ്ണ സൈനീക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. കഴിഞ്ഞ 23-ന് രാത്രി ശ്രീനഗറിൽ ജോലിക്കിടെ ഉണ്ടായ സ്ഫോടനത്തിലാണ് കുടപ്പനക്കുന്ന് സ്വദേശിയായ സൈനികൻ അക്ഷയ് മരണപ്പെട്ടത്.

ജമ്മു കാശ്മീരിലെ കുപ്പ് വാരയിൽ വെച്ച് ഉണ്ടായ കുഴിബോബ് ആക്രമണത്തിലാണ് തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് രക്തസാക്ഷിയായത്. തിങ്കളാഴ്‌ച്ച രാത്രി 12.30 ഓടെയാണ് ആക്രമണം നടന്നത്. ആർമി സപ്‌ളേകോർ വിഭാഗത്തിലെ ഡ്രൈവറായ അക്ഷയ് ഔദ്യോഗികാവിശ്യത്തിനായി യാത്ര ചെയ്യവേയാണ് അപകടത്തിൽ പെട്ടത് അക്ഷയ് സഞ്ചരിച്ച വാഹനം കുഴിബോംബ് പൊട്ടി തകരുകയാിരുന്നു. അക്ഷയ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

രാഷ്ട്രീയ റെയ്ഫിൾസിലെ ജവാനായ അക്ഷയ് 6 വർഷങ്ങൾക്ക് മുൻപാണ് സൈനിക സർവ്വീസിൽ പ്രവേശിക്കുന്നത്. രാജ്യത്തിന് വേണ്ടി സൈനിക സേവനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അക്ഷയ്. അതിന് വേണ്ടിയുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് സൈനിക സർവീസിൽ കയറുന്നതും. രാഷ്ട്രീയ റെയ്ഫിൾസിലെ ജവാനായിരുന്ന അക്ഷയ് അടുത്തിടെ നാട്ടിലേക്ക് വരാനിരിക്കവെയാണ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശ്രീനഗറിൽ നിന്ന് അഹമ്മദബാദിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കവേയാണ് അക്ഷയ് അപ്രതീക്ഷിത ആക്രമണത്തിൽ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായത്.

സ്ഥലം മാറ്റം ലഭിച്ച വിവരം വീട്ടുകാരെ സന്തോഷപൂർവ്വം അറിയിക്കുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ഓണത്തിന് നാട്ടിൽ വന്നിരുന്നു അക്ഷയ്. നാട്ടിൽ വിശാലമായ സൗഹൃദത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെ അക്ഷയുടെ വിയോഗം സുഹൃത്തുക്കളിലും ബന്ധുക്കളിലും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. വേണു -പ്രിയാ ദമ്പതികളുടെ മകനായ അക്ഷയ് അവിവാഹിതനാണ് .പ്ലസ് ടു വിദ്യാർത്ഥിയായ അർജ്ജുൻ ഏക സഹോദരനാണ്.

രാവിലെ 11 മണിയോട് കൂടിയാണ് പാങ്ങോട് പട്ടാള ആശുപത്രിയിൽ നിന്നും സൈനികൻ അക്ഷയുടെ ഭൗതികദേഹം ജന്മനാടായ കുടപ്പനക്കുന്നിലെ വീട്ടിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP