Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരമിച്ച പൊലീസ് നായ്ക്കൾക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിൽ; ഡി.ജി.പി കേന്ദ്രം സമർപ്പിച്ചത് പ്രത്യേകം തയ്യാറാക്കിയ കല്ലറകളിൽ പുഷ്പാർച്ചന ചെയ്ത്; ഏഷ്യയിലെതന്നെ ആദ്യ സംരംഭം

വിരമിച്ച പൊലീസ് നായ്ക്കൾക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിൽ; ഡി.ജി.പി കേന്ദ്രം സമർപ്പിച്ചത് പ്രത്യേകം തയ്യാറാക്കിയ കല്ലറകളിൽ പുഷ്പാർച്ചന ചെയ്ത്; ഏഷ്യയിലെതന്നെ ആദ്യ സംരംഭം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പൊലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിൽ ഒരുങ്ങി. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. കേരള പൊലീസ് അക്കാദമിയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. പ്രത്യേകം തയ്യാറാക്കിയ കല്ലറകളിൽ പുഷ്പാർച്ചന ചെയ്താണ് ഡി.ജി.പി അന്ത്യവിശ്രമകേന്ദ്രം സമർപ്പിച്ചത്. കേരളപൊലീസ് അക്കാദമി പരിശീലനവിഭാഗം ഐ.ജി പി വിജയൻ ചടങ്ങിൽ പങ്കെടുത്തു.

പൊലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രമായ വിശ്രാന്തിയോട് ചേർന്നാണ് പുതിയ സംവിധാനം. പൊലീസ് സർവീസിലെ നായ്ക്കളുടെ ത്യാഗങ്ങൾ, നേട്ടങ്ങൾ, മികച്ച ഇടപെടലുകൾ എന്നിവ ഇവിടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.

സേവന കാലാവധി പൂർത്തിയാക്കുന്ന പൊലീസ് നായ്ക്കൾക്ക് വിശ്രമ ജീവിതത്തിനായി കേരളാ പൊലീസ് അക്കാദമിയിൽ വിശ്രാന്തി എന്ന പേരിൽ ഇപ്പോൾത്തന്നെ റിട്ടയർമെന്റ് ഹോം നിലവിലുണ്ട്. സർവീസ് പൂർത്തിയാക്കിയ നായ്ക്കൾക്ക് ജീവിതാന്ത്യംവരെ വിശ്രമിക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള വിശ്രമസ്ഥലമാണ് വിശ്രാന്തി. 2019 മെയ് 29-ന് ആരംഭിച്ച വിശ്രാന്തിയിൽ ഇപ്പോൾ 18 നായ്ക്കൾ ഉണ്ട്.

വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ശ്രദ്ധയും ഇവിടെ ആവശ്യത്തിന് ലഭ്യമാക്കുന്നുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം സമീകൃത ആഹാരമാണ് ഇവയ്ക്ക് നൽകുന്നത്. പ്രായം, ആരോഗ്യ പ്രകൃതി, തൂക്കം എന്നിവയ്ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം ഭക്ഷണം നൽകുന്നു. നായ്ക്കൾക്കായി നീന്തൽക്കുളം, കളിസ്ഥലം, ടി.വി കാണാനുള്ള സംവിധാനം തുടങ്ങിയവയും വിശ്രാന്തിയിൽ ഒരുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP