Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതശരീരം ഏറ്റുവാങ്ങിയത് നിറകണ്ണുകളോടെ സഹപ്രവർത്തകർ; കത്തിക്കരിഞ്ഞ ശരീരം കണ്ട് കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ് ഭർത്താവ് സജീവ്; മൃതശരീരം ആദ്യം പൊതുദർശനത്തിന് വെച്ചത് യൂണിഫോമിട്ട് അഭിമാനത്തോടെ നടന്നുകയറിയ സ്വന്തം സ്റ്റേഷനിൽ; ചലനമറ്റ സൗമ്യയുടെ ശരീരത്തിൽ റോസാപ്പു വെച്ച് നിറകണ്ണുകളടെ സഹപ്രവർത്തകരും കുട്ടിപൊലീസും; അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത് രണ്ടുമക്കളും ചേർന്ന്; ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി സൗമ്യയുടെ അന്ത്യയാത്ര

ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതശരീരം ഏറ്റുവാങ്ങിയത് നിറകണ്ണുകളോടെ സഹപ്രവർത്തകർ; കത്തിക്കരിഞ്ഞ ശരീരം കണ്ട് കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ് ഭർത്താവ് സജീവ്; മൃതശരീരം ആദ്യം പൊതുദർശനത്തിന് വെച്ചത് യൂണിഫോമിട്ട് അഭിമാനത്തോടെ നടന്നുകയറിയ സ്വന്തം സ്റ്റേഷനിൽ; ചലനമറ്റ സൗമ്യയുടെ ശരീരത്തിൽ റോസാപ്പു വെച്ച് നിറകണ്ണുകളടെ സഹപ്രവർത്തകരും കുട്ടിപൊലീസും; അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത് രണ്ടുമക്കളും ചേർന്ന്; ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി സൗമ്യയുടെ അന്ത്യയാത്ര

എം.എസ് ശംഭു

തിരുവനന്തപുരം: ലിബിയയിൽ നിന്ന് സജീവ് പറന്നെത്തിയത് തന്റെ പ്രാണസഖിയെ അവസാനമായി ഒരുനോക്ക് കാണാനായിരുന്നു! ഓാച്ചിറയിലെ പരബ്രഹ്മ ഹോസ്പിറ്റലിൽ നിന്ന് സൗമ്യയുടെ മൃതദേഹം പുറത്തേക്ക് എടുക്കുമ്പോൾ യൂണിഫോമിട്ട സഹപ്രവർത്തകരുടെ കണ്ണുകൾ കലങ്ങി നിറഞ്ഞ കാഴ്ചയാണ് ഒരുനാട് മുഴുവൻ വേദനയോടെ കണ്ടുനിന്നത്.

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ സഹപ്രവർത്തകന്റെ ക്രൂരതയാൽ കൊല്ലപ്പെട്ട വനിതാ സിവിൽ പൊലീസുകാരി സൗമ്യയ്ക്ക് അന്തിമ യാത്രയപ്പ് നൽകാൻ ജന്മനാട്ടിലേക്ക് എത്തിയത് ആയിരങ്ങളാണ്. ഇന്ന് രാവിലെ പത്തോടെയാണ് ഔദ്യോഗിക ബഹുമതികളോടെ സൗമ്യയുടെ മൃതശരീരം ഭർത്യഗ്രഹത്തിൽ സംസ്‌കരിച്ചത്. ലിബിയയിലായിരുന്ന ഭർത്താവ് സജീവ് ഇന്നലെ രാത്രിയാണ് വീട്ടിലേക്ക് എത്തിയത്. ജിദ്ദ വഴി ദീർഘദൂരം ഫ്ളൈറ്റ് യാത്ര ചെയ്താണ് സജീവിന് നാട്ടിലെത്താൻ സാധിച്ചത്. സൗമ്യയുടെ മൃതശരീരം മോർച്ചറിയിൽ നിന്ന് പുറത്തേക്കെടുക്കുന്ന വേളയിൽ സജീവ് പൊട്ടിക്കരഞ്ഞു. അടുത്ത കൂട്ടുകാർ ഇദ്ദേഹത്തെ ചേർത്തുപിടിച്ചു. പിന്നീട് മൃതശരീരം നേരെ എത്തിച്ചത് വള്ളികുന്നത്തെ തന്റെ ജോലിസ്ഥലത്തേക്ക്.

എന്നും യൂണിഫോമിൽ മിടുക്കിയായി ഡ്യൂട്ടിക്കെത്തിയിരുന്ന സൗമ്യയുടെ ചലനമറ്റ ശരീരം നോക്കി ഓരോ സഹപ്രവർത്തകരും വിതുമ്പി. കയ്യിൽ കുഞ്ഞ് റോസാപ്പുക്കളുമായി കണ്ണീർ പൊഴിച്ച് കുട്ടിപൊലീസുകാരും എത്തിയിരുന്നു. ചൂനാട് സ്റ്റേഷനിൽ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം പിന്നീടുള്ള യാത്ര സ്വവസതിയിലേക്ക്. വഴികൾ നിറയെ അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ തടിച്ച് കൂടിയിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് സൗമ്യയുടെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയത്. ശേഷം മൃതദേഹം വൻജനാവലിയോടെയും പൊലീസ് സുരക്ഷയിലുമാണ് ഭർത്യഗൃഹത്തിൽ അടക്കിയത്.

ഭർതൃഗൃഹമായ തക്കേമുറി ഉപ്പൻവിളയിൽ വീട്ടിലേക്ക് ജനപ്രതിനിധികളടക്കം ആയിരക്കണക്കിന് ആളുകൾ തടിച്ച് കൂടിയിരുന്നു. കായംകുളം എംഎ‍ൽഎ യു.പ്രതിഭാഹരി തുടങ്ങി രാഷ്ട്രീയരംഗത്തെ പ്രമുഖരും എത്തിച്ചേർന്നിരുന്നു. സൗമ്യയുടെ മൃതശരീരം വീട്ടിലേക്ക് കടന്നെത്തിയപ്പോൽ തന്നെ സഹോദരിയും അമ്മയും അടക്കം അലമുറയിട്ട് കരയുകയായിരുന്നു. സൗമ്യയുടെ വിയോഗത്തിൽ അനാഥരായത് പറക്കമറ്റാത്ത മൂന്ന് മക്കളാണ്. അമ്മയുടെ ചിതകൊളുത്തിയത് നിറകണ്ണുകളോടെ മൂത്തരണ്ട് മക്കളും. ഒരുനാട് മുഴുവൻ വിങ്ങിപൊട്ടിയാണ് ആ കാഴ്ച കണ്ടുനിന്നത്. മൂന്നാഴ്ച മുൻപാണ് ഭർത്താവ് സജീവ് തിരികെ ലിബിയയിലേക്ക് പോയത്.

ദാരുണസംഭവത്തിന്റെ ഷോക്കിൽ നിന്ന് സജീവ് മുക്തനായിട്ടുമില്ല. പൊട്ടിക്കരഞ്ഞും അസ്വസ്ഥനായിയുമാണ് ശവസംസ്‌കാര ചടങ്ങുകൾ സജീവ് കണ്ടുനിന്നത്. ദുബായിലായിരുന്ന സഹോദരി രമ്യയും അലമുറയിട്ട് കരയുകയായിരുന്നു. മൂന്ന് കുട്ടികളേയും സൗമ്യയുടെ മാതാവിനേയും അടുത്ത ബന്ധുക്കളാണ് ആശ്വസം നൽകി നിർത്തിയത്. കത്തിക്കരിഞ്ഞ അമ്മയുടെ ശരീരത്തെ കണ്ട മക്കൾ വിങ്ങി പൊട്ടുകയായിരുന്നു. പൊലീസ് ഗാർഡ് ഓഫ് ഓണർ അർപ്പിച്ച ശേഷം മൂന്ന് തവണ ആകാശത്തേക്ക് വെടിവെയ്ക്കുകയും ചെയ്തു. സൗമ്യയുടെ രണ്ടുക്കളും ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കായംകുളം എംഎ‍ൽഎ യുപ്രതിഭ എന്നിവരടക്കം രാഷ്ട്രീയ, സാമൂദായിക രംഗത്തെ പ്രമുഖരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.

കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെ (34) സ്‌കൂട്ടറിൽ കാറിടിച്ചു വീഴ്‌ത്തിയ ശേഷം വെട്ടിയും തുടർന്ന് തീ കൊളുത്തിയും കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസുകാരൻ കൂടിയായ പ്രതി അജാസ് കൊലപ്പെടുത്തയത്. ശരീരത്തിന് 55 ശതമാനം പൊള്ളലേറ്റ അജാസ് ഇന്നലെ വൈകിട്ടോടെ മരണമടഞ്ഞിരുന്നു. ശരീരത്തിന്റെ രക്തയോട്ടം നിലച്ചതും ഇരുവൃക്കകളും തകരാറിലായതുമാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അജാസ് മരണപ്പെടുന്നത്.

പി.എസ്.സി പരീക്ഷ എഴുതി തിരകെയെത്തിയ സൗമ്യയെ അജാസ് കാറിടിച്ച് വീഴ്‌ത്തിയ ശേഷമാണ് വള്ളികുന്നം കാഞ്ഞിപ്പുഴക്ക് സമീപത്ത് വച്ച് കൊലപ്പെടുത്തിയത്. സ്‌കൂട്ടറിൽ കാറിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടുകയും തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്തിയുമാണ് സൗമ്യയെ കൊലപ്പെടുത്തിയത്. അതേ സമയം സൗമ്യയെ വധിച്ചതിനൊപ്പം താനും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നതായി മജിസ്ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തിയ മരണമൊഴിയിൽ അജാസ് സമ്മതിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP