Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ധന, പാചക വാതക വില വർദ്ധനവ്; യുഡിഎഫ് കുടുംബ സത്യഗ്രഹം 10ന്; സത്യാഗ്രഹം കേന്ദ്രസർക്കാർ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യമുയർത്തി

ഇന്ധന, പാചക വാതക വില വർദ്ധനവ്;  യുഡിഎഫ് കുടുംബ സത്യഗ്രഹം 10ന്; സത്യാഗ്രഹം കേന്ദ്രസർക്കാർ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യമുയർത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് യു ഡി എഫ് പ്രവർത്തകർ സംസ്ഥാനമൊട്ടാകെ ഈ മാസം 10ന് രാവിലെ 10 മുതൽ 11 മണി വരെ വീടുകൾക്കു മുന്നിൽ കുടുംബ സത്യഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, യു ഡി എഫ്.കൺവീനർ എം എം ഹസനും അറിയിച്ചു. 'പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക' എന്ന പ്ലക്കാർഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങൾ സത്യഗ്രഹത്തിൽ പങ്കെടുക്കേണ്ടതെന്നും നേതാക്കൾ വ്യക്തമാക്കി.

'പാചകവാതകത്തിന് ഗാർഹിക സിലിണ്ടറിന് 25.50 രൂപയും, വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വർദ്ധിപ്പിച്ചത്.പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ലോക്ക്ഡൗൺ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങൾ ദുരിതക്കയത്തിൽ മുങ്ങിത്താഴുമ്പോൾ, ആശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ച് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ചുമതല സർക്കാരുകൾക്കുള്ളതാണ്. ഈ സാഹചര്യത്തിൽ നികുതിക്കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അതിനെതിരെ നിരന്തരമായ പ്രക്ഷോഭത്തിന് കോൺഗ്രസും, യു ഡി എഫും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP