Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എറണാകുളം ജില്ലയിൽ രോ​ഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോ​ഗികൾക്കായി സജ്ജമായത് 8694 കിടക്കകൾ; വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി ക്രമീകരിച്ചിട്ടുള്ളത് 141 കേന്ദ്രങ്ങൾ

എറണാകുളം ജില്ലയിൽ രോ​ഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോ​ഗികൾക്കായി സജ്ജമായത് 8694 കിടക്കകൾ; വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി ക്രമീകരിച്ചിട്ടുള്ളത് 141 കേന്ദ്രങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കോവിഡ് ബാധിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്ത വിഭാഗത്തിലുള്ള രോഗികൾക്കായി ജില്ലയിൽ തയ്യാറായത് 8694 കിടക്കകൾ. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 141 കേന്ദ്രങ്ങളിൽ ആയാണ് കോവിഡ് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. നിലവിൽ 11 എഫ്. ടി. സി കളിൽ ആണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ തൃക്കാക്കര കരുണാലയം, ചുണങ്ങംവേലി എസ്. ഡി കോൺവെന്റ്, അശോകപുരം കാർമൽ, സമരിറ്റൻ എന്നീ സ്ഥലങ്ങളിലെ അന്തേവാസിക്കൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എഫ്. എൽ. ടി. സി കൾ ആയി മാറ്റിയിട്ടുള്ളവയാണ്.

കരുണാലയത്തിൽ 49 പേർക്കുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. 47 പേരാണ് ഇവിടെ ഇപ്പോളുള്ളത്. ചുണങ്ങംവേലി എസ്. ഡി കോൺവെന്റിൽ 32 പേർക്കുള്ള സൗകര്യമാണുള്ളത്. 11 പേരാണ് ഇവിടെ ചികിത്സയിൽ ഉള്ളത്. സമരിറ്റനിൽ 50 പേർക്കുള്ള സൗകര്യമുണ്ട്. ഇവിടെ ചികിത്സയിലുള്ളത് 26 പേരാണ്. അശോകപുരം കാർമൽ സി.എഫ്. എൽ.ടിസിയിൽ 12 പേർക്കുള്ള ക്രമീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ 8 പേരാണ് ചികിത്സയിലുള്ളത്. ഈ കേന്ദ്രങ്ങൾക്ക് പുറമെ അങ്കമാലി അഡ്‌ലക്സ്, സിയാൽ കൺവെൻഷൻ സെന്റർ, കളമശേരി രാജഗിരി, കീഴ്മാട് മോഡൽ റെസിഡെൻഷ്യൽ സ്കൂൾ, നുവാൽസ്, പെരുമ്പാവൂർ ഇ. എം എസ് ഹാൾ, ആലുവ യു.സി കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ എഫ്. എൽ. ടി. സി കൾ പ്രവർത്തിക്കുന്നുണ്ട്.

അഡ്‌ലക്സിൽ 300 പേർക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 113 പേരാണ് ഇവിടെ ചികിത്സയിൽ ഉള്ളത്. സിയാലിലെ ആകെയുള്ള 250കിടക്കകളിൽ 244ഇലും രോഗികൾ ഉണ്ട്. നുവാൽസിൽ 150 പേർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. 135 പേരാണ് ചികിത്സക്കായി ഇവിടുള്ളത്. 158 പേർക്കുള്ള സൗകര്യമുള്ള രാജഗിരിയിൽ 36 പേരും 100 പേർക്ക് സൗകര്യമുള്ള കീഴ്മാട് എം. ആർ. എസിൽ 62 പേരും ചികിത്സയിലുണ്ട്. 85 പേർക്ക് സൗകര്യമുള്ള പെരുമ്പാവൂർ ഇ. എം. എസ് ഹാളിൽ 56 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 110 പേർക്കുള്ള സൗകര്യമാണ് യു.സി കോളേജിൽ ക്രമീകരിച്ചിട്ടുള്ളത്. 6 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.11 കേന്ദ്രങ്ങളിൽ ആകെ 1346 കിടക്കകൾ ആണുള്ളത്. 453 പേർക്ക് കൂടിയുള്ള ചികിത്സ സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP