Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാറിൽ അതിശൈത്യം; താപനില മൂന്നു ഡിഗ്രി വരെ താഴ്ന്നു, മൂന്നാറിന്റെ സൗന്ദര്യം നുകരാൻ വിദേശീയരുടെ തിരക്ക്

മൂന്നാറിൽ അതിശൈത്യം; താപനില മൂന്നു ഡിഗ്രി വരെ താഴ്ന്നു, മൂന്നാറിന്റെ സൗന്ദര്യം നുകരാൻ വിദേശീയരുടെ തിരക്ക്

മൂന്നാർ: ഡിസംബർ എത്തിയതോടെ മൂന്നാർ അതിശൈത്യത്തിലമർന്നു. മൈനസ് ഡിഗ്രിയിലേക്ക് വരെ താപനില എത്തുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങളായി കണ്ടുവരുന്നത്. തണുപ്പ് ഏറിയതോടെ സഞ്ചാരികളുടെ പ്രവാഹവും വർധിച്ചു.

ഇന്നലെ രാവിലെ മൂന്നാർ ടൗണിൽ മൂന്നു ഡിഗ്രിയായിരുന്നു ഏറ്റവും താഴ്ന്ന താപനില. അതേസമയം തെന്മല, നല്ലതണ്ണി, സെവന്മല എന്നിവിടങ്ങളിൽ ഇതിലും താഴെയായിരുന്നു താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിലും താഴുമെന്നാണ് കരുതുന്നത്. നവംബർ ആദ്യവാരം മൂന്നാറിലെ വിവിധ മേഖലകളിൽ ആറു ഡിഗ്രിവരെ താഴ്ന്നിരുന്നു.

അതിശൈത്യത്തിന്റെ കുളിരിൽ മൂന്നാർ അമർന്നതോടെ വിദേശീയരുടെ വരവും മുൻവർഷത്തെക്കാൾ വർധിച്ചിട്ടുണ്ട്. പൊതുവേ ഡിസംബർ മാസത്തിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുമെങ്കിലും ഇത്തവണ ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികളും ധാരാളമായി എത്തുന്നുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP