Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അറുപത് ഡിഗ്രി ചൂടിൽ പാൽപ്പായസം പാത്രത്തിലാക്കി അടപ്പ് ഉറപ്പിക്കുന്നത് യന്ത്രസഹായത്തോടെ; പുറത്ത് ക്ഷേത്രത്തിന്റെ പേരും ഭഗവാന്റെ ചിത്രവും; പന്ത്രണ്ട് മണിക്കൂർ കേടുകൂടാതെ ഇരിക്കുന്ന അമ്പലപ്പുഴ പാൽപ്പായസം ഇന്നുമുതൽ പേപ്പർ പാത്രത്തിൽ

അറുപത് ഡിഗ്രി ചൂടിൽ പാൽപ്പായസം പാത്രത്തിലാക്കി അടപ്പ് ഉറപ്പിക്കുന്നത് യന്ത്രസഹായത്തോടെ; പുറത്ത് ക്ഷേത്രത്തിന്റെ പേരും ഭഗവാന്റെ ചിത്രവും; പന്ത്രണ്ട് മണിക്കൂർ കേടുകൂടാതെ ഇരിക്കുന്ന അമ്പലപ്പുഴ പാൽപ്പായസം ഇന്നുമുതൽ പേപ്പർ പാത്രത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പ്ലാസ്റ്റിക് നിരോധനത്തിന് ഒപ്പം നിന്ന് അമ്പലപ്പുഴ ക്ഷേത്രവും. അമ്പലപ്പുഴ പാൽപ്പായസം ഇനിമുതൽ പ്രകൃതി സൗഹൃദ- പേപ്പർ നിർമ്മിത പാത്രത്തിൽ വിതരണം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതുവത്സരദിനത്തിൽ പുതിയ പാത്രത്തിൽ പായസം വിതരണം ചെയ്തു തുടങ്ങി. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ജി.ബൈജു അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാലിന് നൽകി വിതരണം ഉദ്ഘാടനം ചെയ്തു.

വർഷങ്ങളായി അമ്പലപ്പുഴ പാൽപ്പായസം പ്ലാസ്റ്റിക് പാത്രത്തിലാണ് വിതരണം ചെയ്തുവന്നിരുന്നത്. ഇത് ഒഴിവാക്കിയാണ് ഉള്ളിൽ അലുമിനിയം ആവരണമുള്ള പേപ്പർ നിർമ്മിത പാത്രത്തിൽ പാൽപ്പായസം വിതരണം ചെയ്യുന്നത്. പാൽപ്പായസപാത്രത്തിന്റെ പുറത്ത് ദേവസ്വം ബോർഡിന്റെയും ക്ഷേത്രത്തിന്റെയും പേരും മേൽവിലാസവും ക്ഷേത്രത്തിന്റെയും ദേവന്റെയും ചിത്രവും അച്ചടിച്ചിട്ടുണ്ട്. അടപ്പിൽ ദേവസ്വം ബോർഡിന്റെ മുദ്രയും പതിക്കും. അറുപത് ഡിഗ്രി ചൂടിൽ പാൽപ്പായസം പാത്രത്തിലാക്കി യന്ത്രമുപയോഗിച്ചാണ് അടപ്പ് ഉറപ്പിക്കുന്നത്.

പേപ്പർ പാത്രത്തിലുള്ള പ്രസാദ വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ജി.ഗോപകുമാർ, അസിസ്റ്റന്റ് കമ്മീഷണറുടെ ചുമതലയുള്ള ഡി.ഗോപാലകൃഷ്ണൻ, ഉപദേശകസമിതി ഭാരവാഹികളായ സുഷമാ രാജീവ്, ആർ.വേണുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിതരണം ചെയ്യുന്ന പായസം പന്ത്രണ്ട് മണിക്കൂർ കേടു കൂടാതെയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP