Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പിൽ ബിജെപിക്കു പിന്തുണയുമായി ലൈബീരിയയിൽ നിന്ന് 'ഫ്രണ്ട്‌സ് ഓഫ് ബിജെപി'; പ്രവാസി കൂട്ടായ്മ നാട്ടിൽ എത്തിയത് എൻഡിഎ സഖ്യത്തിന്റെ വിജയം ഉറപ്പാക്കാൻ

തെരഞ്ഞെടുപ്പിൽ ബിജെപിക്കു പിന്തുണയുമായി ലൈബീരിയയിൽ നിന്ന് 'ഫ്രണ്ട്‌സ് ഓഫ് ബിജെപി'; പ്രവാസി കൂട്ടായ്മ നാട്ടിൽ എത്തിയത് എൻഡിഎ സഖ്യത്തിന്റെ വിജയം ഉറപ്പാക്കാൻ

തിരുവനന്തപുരം: സോഷ്യൽ മീഡിയ ശക്തമായതോടെ കൊച്ചുകേരളത്തിലെ വിശേഷങ്ങൾ അപ്പപ്പോൾ തന്നെ ലോകമെങ്ങും അറിയുന്നുണ്ട്. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ലോകത്തിന്റെ വിവിധ കോണിൽ നിന്നും തങ്ങൾക്ക് അനുഭാവമുള്ള രാഷ്ട്രീയ കക്ഷികൾക്കു പിന്തുണ അറിയിച്ചു പ്രവാസികൾ ഇടപെടലുകൾ നടത്താറുമുണ്ട്.

ഇതിനിടെ, തങ്ങളുടെ പാർട്ടിക്ക് പൂർണ പിന്തുണ അറിയിച്ച് ഒരു സംഘം പ്രവാസികൾ കേരളത്തിൽ എത്തിയിരിക്കുകയാണ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ നിന്നാണു ഒരു കൂട്ടം പ്രവാസികൾ തെരഞ്ഞെടുപ്പു കാലത്തു കേരളത്തിൽ എത്തിയത്.

ഫ്രണ്ട്‌സ് ഓഫ് ബിജെപി ലൈബീരിയ എന്ന പ്രവാസികൂട്ടായ്മയാണു കേരളത്തിൽ എത്തിയത്. കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയമുറപ്പിക്കാനെത്തിയ ഇവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, നേമത്തെ എൻഡിഎ സ്ഥാനാർത്ഥി ഒ രാജഗോപാൽ എന്നിവരെ സന്ദർശിക്കുകയും ചെയ്തു.

എൻഡിഎ സഖ്യത്തിന് വൻ ജനപിന്തുണയാണു ലഭിക്കുന്നതെന്നും വിജയത്തിനായി കൂടുതൽ പ്രവാസികളും സംഘടനകളും രംഗത്തെത്തുമെന്നും ഫ്രണ്ട്‌സ് ഓഫ് ബിജെപി ലൈബീരിയ ഭാരവാഹികളായ ഗോപിനാഥൻ നായർ, കരമന കൊച്ചജിത്ത്, ബൈജു സഞ്ചാരി, എ എസ് അനൂപ്‌ എന്നിവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP