Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസിയുടെ ഭാര്യയുമായി അടുപ്പത്തിന് ശ്രമിച്ചു; വീട്ടമ്മ വഴങ്ങാതായപ്പോൾ രണ്ടു പേർ തമ്മിൽ തകർക്കം; കൊല്ലത്ത് യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പ്രവാസിയുടെ ഭാര്യയുമായി അടുപ്പത്തിന് ശ്രമിച്ചു; വീട്ടമ്മ വഴങ്ങാതായപ്പോൾ രണ്ടു പേർ തമ്മിൽ തകർക്കം; കൊല്ലത്ത് യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൊല്ലം: പ്രവാസിയുടെ ഭാര്യയുമായുള്ള വിവാഹേതര ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തുടർന്ന് യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അഷ്ടമുടി വടക്കേകര രതീഷ് ഭവനിൽ നിധീഷിനെ(26)യാണ് കഴിഞ്ഞദിവസം പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പനയം നെടിയവിള കിഴക്കതിൽ ശ്യാംകുമാറിനെ(25) അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൈരളി ഓൺലൈനാണ് ഇതു സംബന്ധിച്ച് വാർത്തകൾ നൽകിയത്.

പ്രദേശത്തെ ഒരു പ്രവാസിയുടെ വീട്ടിൽ ജോലിക്കെത്തിയപ്പോഴാണ് ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന നിധീഷും പെയിന്ററായ ശ്യാംകുമാറും പരിചയത്തിലാകുന്നത്. അടുത്തദിവസങ്ങളിൽ ഇരുവരും പ്രവാസിയുടെ ഭാര്യയുമായി അടുപ്പത്തിന് ശ്രമിച്ചു. എന്നാൽ വീട്ടമ്മ വഴങ്ങിയിരുന്നില്ല.

സംഭവദിവസം രാത്രി ഇരുവരും പ്രവാസിയുടെ വീടിന് സമീപത്ത് വച്ചു കണ്ടുമുട്ടി. തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അത് മരണത്തിൽ കലാശിക്കുകയും ചെയ്തത്. തലയിൽ കെട്ടുന്ന ബാന്റുപയോഗിച്ച് ശ്യാംകുമാർ നിധീഷിന്റെ കഴുത്തിൽ ഞെരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം 100 മീറ്റർ അകലെയുള്ള വയലിൽ കൊണ്ടിടുകയായിരുന്നു.

അതേസമയം, നിധീഷ് ശ്യാംകുമാറിന്റെ ബന്ധുവായ ഒരു പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP