Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചപ്പാത്തിക്കും പച്ചക്കറിക്കും പിന്നാലെ ഫ്രീഡം വാക്ക് ചെരുപ്പുകളും; പൂജപ്പുര സെൻട്രൽ ജയിൽ വേറെ ലെവലാണ്

ചപ്പാത്തിക്കും പച്ചക്കറിക്കും പിന്നാലെ ഫ്രീഡം വാക്ക് ചെരുപ്പുകളും; പൂജപ്പുര സെൻട്രൽ ജയിൽ വേറെ ലെവലാണ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജയിലിലെ ചപ്പാത്തി തലസ്ഥാന ന​ഗരത്തിൽ വളരെ വേ​ഗമാണ് ജനകീയമായത്. പൂജപ്പുരയിലെ കഫെറ്റീരിയയിലും മെഡിക്കൽ കോളജ് കോമ്പൗണ്ടിലും തമ്പാനൂരിലുമെല്ലാം ചപ്പാത്തി ലഭ്യമായതോടെ കുറഞ്ഞ ചെലവിൽ ന​ഗരത്തിലെത്തുന്നവർക്ക് ഭക്ഷണം ലഭ്യമായിത്തുടങ്ങി. ചപ്പാത്തിക്കും ജൈവപച്ചക്കറിക്കും ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുതിയ ഒരു ഉത്പന്നം കൂടി. ചെരുപ്പുകളാണ് ഇക്കുറി ജയിലിൽ നിന്നും ജനങ്ങളിലേക്കെത്തുന്നത്.

'ഫ്രീഡം വാക്ക്' എന്ന് പേരിട്ടിരിക്കുന്ന ചെരുപ്പുകളാണ് ജയിലിലെ പുതിയ ഉത്പന്നം. പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറപ്ഷൻ ഹോമാണ് തലസ്ഥാനവാസികൾക്കായി ഹവായ് ചെരുപ്പുകൾ നിർമ്മിച്ചുനൽകുന്നത്. തടവുകാരുടെ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി മാന്വൽ ഹവായ് മെഷീനുകൾ ജയിലിൽ സ്ഥാപിച്ചു. വിവിധ നിറത്തിലും വലുപ്പത്തിലും ലഭിക്കുന്ന ചെരുപ്പുകൾക്ക് 80 രൂപ മാത്രമാണ് വില. ജയിലിലെ കഫെറ്റീരിയക്ക് പിറകിലുള്ള കൗണ്ടറിൽനിന്ന് ചെരിപ്പുകൾ വാങ്ങിക്കാം.

പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് തടവുകാരാണ് ചെരുപ്പ് നിർമ്മിക്കുന്നത്. ദിവസവും നൂറ് ജോഡി ചെരുപ്പുകൾ ഇവിടെ നിർമ്മിക്കാനാകും. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി പേപ്പർ കവറിലാക്കിയാണ് വിപണനം. അടുത്ത ഘട്ടമായി ഫാൻസി ചെരുപ്പുകൾ, പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ചെരുപ്പുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള ശ്രമത്തിലാണ് ജയിൽ അധികൃതർ. ജയിൽ സൊസൈറ്റി വഴിയാണ് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എത്തിക്കുന്നത്. മുഴുവൻ പൊലീസ് സേനാംഗങ്ങൾക്കും 'ജയിൽ ഷൂസ്' ലഭ്യമാക്കുകയും അതോടൊപ്പം പൊതുജനങ്ങൾക്ക് ചെരിപ്പുകൾ എത്തിക്കുകയുമാണ് ലക്ഷ്യം. പൊലീസുകാർക്കായി 60,000 ഷൂസുകൾ നിർമ്മിക്കാനുള്ള ഓർഡർ നേരത്തെ തന്നെ പൂജപ്പുരയിലെ യൂണിറ്റിന് ലഭിച്ചിരുന്നു.

ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാത്ത ചെരിപ്പുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചെരിപ്പ് നിർമ്മാണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കൃത്യമായി നടത്തിയിരുന്നു. കോവിഡ് കാരണമാണ് പദ്ധതി കുറച്ചുകാലത്തേക്ക് നീണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെ അന്തേവാസികൾക്കിടയിൽ തൊഴിൽക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾക്ക് രൂപം നൽകുന്നത്. കൊവിഡിന്റെ തുടക്കത്തിൽ മാസ്‌ക് നിർമ്മാണത്തിലൂടെ രാജ്യത്ത് തന്നെ ചരിത്രം സൃഷ്ടിക്കാൻ ജയിൽ വകുപ്പിനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP