Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ബധനാഴ്ച മുതൽ; ൽ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം; റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് വാങ്ങാനുള്ള അവസരവും സജ്ജമെന്ന് മുഖ്യമന്ത്രി  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ സൗജന്യ റേഷൻ വിതരണം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഏപ്രിൽ ഒന്നിന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുകൾ ഉള്ളവർക്കാവും സൗജന്യ റേഷൻ വിതരണം ചെയ്യുക. ഏപ്രിൽ രണ്ടിന് രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുകൾ, ഏപ്രിൽ മൂന്നിന് നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുകൾ, ഏപ്രിൽ നാലിന് ആറ്, ഏഴ് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നന്പറുകൾ, ഏപ്രിൽ അഞ്ചിന് എട്ട്, ഒന്പത് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നന്പർ ഉള്ളവർ എന്നിങ്ങനെയുള്ള ക്രമത്തിൽ സൗജന്യ റേഷൻ വാങ്ങാം.

അഞ്ച് ദിവസം കൊണ്ട് സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ദിവസങ്ങളിൽ റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് വാങ്ങാനുള്ള അവസരവും ഉണ്ടാവും.

ഒരു റേഷൻ കടയിൽ അഞ്ചുപേരെ മാത്രമാവും ഒരു സമയത്ത് അനുവദിക്കുക. ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്ന തരത്തിലുള്ള ക്രമീകരണം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ ഉണ്ടാവും. മുതിർന്ന പൗരന്മാർ, വീടുകളിൽ തനിച്ച് താമിക്കുന്നവർ, ശാരീരിക അവശതകൾ നേരിടുന്നവർ തുടങ്ങിയവർക്കാണ് റേഷൻ വീടുകളിൽ എത്തിച്ചു നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP