Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

കോവിഡ് ജിഹാദ്', 'തബ്ലീഗ് കോവിഡ്' പോലുള്ള പദങ്ങൾ ഉപയോഗിച്ചു കൊണ്ട മുസ്ലിം വിരുദ്ധത വിപണനം ചെയ്യാൻ നീക്കം നടക്കുന്നു; ഇത്തരം പദപ്രയോങ്ങളുള്ള മലയാള വാർത്താചാനലുകക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണം; സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയുടെ മറവിൽ വംശീയതയെവിപണനം ചെയ്യാനുള്ള ശ്രമങ്ങൾ ചെറുക്കപ്പെടണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഡൽഹി നിസാമുദ്ദീൻ മർകസിൽ തബ്ലീഗ് ജമാഅത് സംഘടിപ്പിച്ച സമ്മേളനത്തിന്റെയും കോവിഡ്-19 ബാധയുടെയും റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുസ്ലിം വിരുദ്ധത വിപണനം ചെയ്യാൻ നീക്കം നടക്കുന്നതായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീം. 'കോവിഡ് ജിഹാദും ' 'തബ്ലീഗ് കോവിഡു'മെന്ന പദപ്രയോഗങ്ങളുമായി മലയാള വാർത്താചാനലുകളും രംത്തുണ്ടെന്നും ഇതിനെതിരെ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

രാജ്യത്തെ ഭരണകൂടവും ചില മാധ്യമങ്ങളും നിക്ഷിപ്ത താല്പര്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണം അങ്ങേയറ്റം നികൃഷ്ടവും പ്രതിഷേധാർഹവുമാണ്. കോവിഡ് -19 കാലത്ത് ഒഴിവാക്കേണ്ട ഒരു സമ്മേളനമായിരുന്നു നിസാമുദ്ദീനിൽ നടന്നത്. എന്നാൽ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയുടെ മറവിൽ വംശീയതയെയും മുസ്ലിം വിരുദ്ധ വെറുപ്പിനെയും വിപണനം ചെയ്യാനുള്ള ശ്രമങ്ങൾ ചെറുക്കപ്പെടുക തന്നെ വേണം.

Stories you may Like

ആഭ്യന്തര - അന്തർദേശീയ വിമാന സർവീസുകൾക്കും യാത്രകൾക്കും സർക്കാറുകളോ അധികൃതരോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്ത സമയത്താണ് നിസാമുദ്ദീൻ മർകസിൽ സമ്മേളനം നടക്കുന്നത്. ആവശ്യം വേണ്ട മുൻകരുതൽ നടപടികളും ബോധവത്കരണ ശ്രമങ്ങളും നടത്തുന്നതിൽ സംഘാടകരെ പോലെ സർക്കാർ സംവിധാനങ്ങൾക്കും വീഴ്ചയും അനാസ്ഥയും സംഭവിച്ചിട്ടുണ്ട്.

ഇതിനെ കൂട്ടുത്തരവാദിത്വബോധത്തോടെ സമീപിക്കുന്നതിന് പകരം 'വൈറസിന്റെ പ്രഭവകേന്ദ്രം' , 'കോവിഡ് ജിഹാദ്', 'തബ്ലീഗ് കോവിഡ്' പോലുള്ള പദങ്ങൾ ഉപയോഗിച്ചു കൊണ്ട് നടത്തുന്ന വിദ്വേഷ കാമ്പയിനുകൾ അവസാനിപ്പിക്കണം. ഇത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്ന മലയാള മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുൾക്കും വ്യക്തികൾക്കുമെതിരെ നിയമ നടപടികൾ കൈക്കൊള്ളുകയും വേണം - അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ വെൽഫയർ പാർട്ടിയുടെ വിദ്യാർത്ഥി യുവജന വിഭാഗമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.മനോരമ ന്യൂസ് ചാനലിലും, 24ന്യൂസ് ചാനലിലുമാണ് തബ്ലീഗ് കോവിഡ് കേരളത്തിലുമെന്ന് തലക്കെട്ടിൽ ബ്രേക്കിങ് ന്യൂസുകൾ വന്നുകൊണ്ടിരുന്നത്. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങളുയരുകയും ചെയ്തിരുന്നു. സംഭവം ഏറെ ചർച്ചയായതോടെ 24ന്യൂസിൽ ശ്രീകണ്ഠൻനായർ തന്നെ വിഷയത്തിൽ തെറ്റുതിരുത്തുന്നതായും ഈവാക്കുകൊണ്ടു മറ്റുള്ളവർക്കുണ്ടായ വിഷമം ഉൾക്കൊള്ളുന്നതായും അറിയിച്ചിരുന്നു.

അതേ സമയം രാജ്യത്ത് അനേകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിവാദത്തിലായ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിദേശ പ്രതിനിധികൾ ഒളിവിലാണെന്നാണ് ഒടുവിൽവരുന്ന റിപ്പോർട്ട്് ഇവരെ കണ്ടെത്താൻ വിവിധ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ഡൽഹിപൊലീസ് നാളെ തുടങ്ങും. കോവിഡ് ബാധിച്ച് മരണം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ 9000 പേരെയെങ്കിലും നിരീക്ഷണത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടി വരുമെന്നിരിക്കെയാണ് വിദേശികൾ ഒളിവിൽ പോയത്. ഇവരെ ഉടൻ കണ്ടെത്തി നിരീക്ഷണത്തിനായി മാറ്റേണ്ടത് അനിവാര്യമായിരിക്കുകയാണ്.

നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത അനേകർക്ക് രാജ്യത്തുടനീളം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തണം എന്ന സ്ഥിതിയിലാണ് ഒളിവിൽ പോയവർക്കായി തെരച്ചിൽ തുടങ്ങുന്നത്. മാർച്ച് മാസം നടന്ന മൂന്ന് ദിവസ പരിപാടിയിൽ 2100 വിദേശ പ്രതിനിധികൾ നിസാമുദ്ദീനിൽ എത്തിയിരുന്നു എന്നാണ് വിവരം. ഇവരിൽ 216 പേർ ഇവിടെയുണ്ട്.

16 പേരെയെ ഒഴിപ്പിക്കാനായിട്ടുള്ളൂ. എന്നാൽ 200 പേർ നിരീക്ഷണത്തിന് തയ്യാറാകാതെ ഡൽഹിയുടെ പല ഭാഗങ്ങളിലായി ഒളിവിലാണ്.പ്രാദേശിക നേതാക്കളും മത നേതാക്കളുടെയും നേതൃത്വത്തിൽ ഇവരെ ആരാധനാലയങ്ങളിൽ ഒളിവിൽ പാർപ്പിച്ചിട്ടുണ്ടെന്നതിന്റെ കൃത്യമായ വിവരം ഡൽഹി പൊലീസിന്റെ കയ്യിലുണ്ട്. ഇതേ തുടർന്ന് 16 ആരാധനാലയങ്ങൾ എങ്കിലും പരിശോധന നടത്തേണ്ടി വരും. ഒളിവിൽ പോയിരിക്കുന്നവരിൽ ചിലർക്കെങ്കിലും കോവിഡ് ബാധ ഉള്ളതായി സംശയിക്കുന്നു. ഇവരുമായി സമ്പർക്കപ്പെടുന്ന മറ്റുള്ളവർക്കും പകരാൻ സാധ്യതയുണ്ട്.

ഇവരെ നാളെ മുതൽ കസ്റ്റഡിയിൽ എടുത്ത് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പരിപാടിയിൽ പങ്കെടുത്ത 386 പേരെയാണ് ഇതുവരെ പൊലീസിന് കണ്ടെത്താനായത്.അതിൽ 259 പേരും രോഗികളാണ്. നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 12 പേർ കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. പങ്കെടുത്ത 647 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം രോഗബാധിതരിൽ 28 ശതമാനവും സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.

യുപിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരിൽ 42 പേർ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതേസമയം പത്തനംതിട്ടയിൽ ഇന്ന് പുറത്തുവന്ന പരിശോധനാ ഫലങ്ങളിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഏഴു പേർക്കും കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP