Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

തിരിച്ചറിവിന്റെ കഥയുമായി വെനീസ് ചലച്ചിത്രമേളയിൽ ഇന്ത്യക്ക് അഭിമാനമായി മലയാളിയുടെ ഹ്രസ്വചിത്രം; നവാഗത സംവിധാന പുരസ്‌കാരത്തിൽ ഹോണറിബിൾ മെൻഷൻ നേടിയത് കാഞ്ഞങ്ങാട് സ്വദേശിയായ ഫ്രാൻസിസ് ജോസഫ് ജീര

തിരിച്ചറിവിന്റെ കഥയുമായി വെനീസ് ചലച്ചിത്രമേളയിൽ ഇന്ത്യക്ക് അഭിമാനമായി മലയാളിയുടെ ഹ്രസ്വചിത്രം; നവാഗത സംവിധാന പുരസ്‌കാരത്തിൽ ഹോണറിബിൾ മെൻഷൻ നേടിയത് കാഞ്ഞങ്ങാട് സ്വദേശിയായ ഫ്രാൻസിസ് ജോസഫ് ജീര

മറുനാടൻ മലയാളി ബ്യൂറോ

വെനീസ് ഫിലിം ഫെസ്റ്റിവൽ അല്ലെങ്കിൽ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 1932 ഓഗസ്റ്റിൽ ഇറ്റലിയിലെ വെനീസിൽ സ്ഥാപിതമായ ഈ ഉത്സവം ലോകത്തിലെ തന്നെ ഏറ്റവും പുരാതന കലാപ്രദർശനങ്ങളിലൊന്നായ വെനീസ് ബിനാലെയുടെ ഭാഗമാണ്, 1893 ഏപ്രിൽ 19 ന് വെനീസ് സിറ്റി കൗൺസിൽ ആണ് ഈ മഹാമേളയ്ക്ക് തുടക്കം കുറിച്ചത്. വെനീസ് ബിനാലെയിൽ ഇപ്പോൾ ഇറ്റാലിയൻ, അന്തർദ്ദേശീയ കല, വാസ്തുവിദ്യ, നൃത്തം, സംഗീതം, നാടകം, സിനിമ എന്നിവ ഉൾക്കൊള്ളുന്നുണ്ട്. ഇത്തരത്തിൽ ലോക പ്രശസ്തമായ ഈ ചലച്ചിത്രോത്സവത്തിൽ നമ്മുടെ ഇന്ത്യയുടേയും, കേരളത്തിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് ഫ്രാൻസിസ് ജോസഫ് ജീര എന്ന സംവിധായകനും അദ്ദേഹത്തിന്റെ ഹ്രസ്യചിത്രവും.

അനവധി മികച്ച ഹ്രസ്യചിത്രങ്ങളുടെ കൂടെ മത്സരിച്ച് മേളയുടെ നവാഗത സംവിധാന എന്ന വിഭാഗത്തിൽ ഹോണറബിൾ മെൻഷൻ നേടിയിരിക്കുകയാണ് 'പില്ലോ നത്തിങ് ബട്ട് ലൈഫ്' എന്ന കൊച്ചു മലയാള ഹ്രസ്യചിത്രം. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും കഴിവുറ്റ ഒട്ടനവധി സംവിധായക പ്രതിഭകളോട് മത്സരിച്ചാണ് ഫ്രാൻസിസ് ജോസഫ് ജീര എന്ന യുവസംവിധായകൻ ഈ നേട്ടം കൈവരിച്ചത്.

ഒരു സൈക്കോളജിക്കൽ ഡ്രാമയാണ് ഈ ഷോർട്ട് ഫിലിം. തിരിച്ചറിവിന്റെ ഒരു കഥയാണ് സംവിധായകൻ സംവദിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയിലും ന്യൂസിലന്റിലുമാണ് ഷോർട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ഇമ്മാനുവൽ, സെക്കൻഡ് ഷോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച അനിൽ ആന്റോയാണ് ഷോർട്ട് ഫിലിമിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതേ ഫെസ്റ്റിവെലിൽ ഫൈനൽ റൗണ്ട് വരെ എത്തുവാൻ അനിൽ ആന്റോയുടെ പ്രകടനത്തിന് സാധിച്ചിരുന്നു. ആസ്‌കർ അമീർ, ആനന്ദ് ബാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നുണ്ട്. സുധീപ് പലനാട് സംഗീതവും കണ്ണൻ പട്ടെരി ഛായാഗ്രഹണവും അനീഷ് അച്ചുതൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.

കാഞ്ഞങ്ങാട് സ്വദേശിയായ ഫ്രാൻസിസ് ജോസഫ് ജീര കപ്പേള, വൃത്തം എന്നീ ചിത്രങ്ങളിൽ സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ലോകസിനിമയോട് കിടപിടിക്കുന്ന അല്ലെങ്കിൽ നാളെ അന്താരാഷ്ട്ര സിനിമയിൽ ഇന്ത്യയും ഇവിടുത്തെ യുവസംവിധായകരും തരംഗങ്ങൾ സൃഷ്ടിക്കും എന്നതിന്റെ ഉദാഹരണമാണ് ഇത്തരത്തിൽ ലഭിക്കുന്ന ഓരോ അംഗീകാരങ്ങളും എന്നാണ് വിലയിരുത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP