Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഠത്തിൽ സുരക്ഷാ ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ക്രിസ്മസ് ദിനങ്ങളിലെ സിസ്റ്ററുടെ ഒറ്റപ്പെടലിന്റെ നൊമ്പരം സ്‌റ്റേഷനിൽ അറിയിച്ചത്; വേദന തിരിച്ചറിഞ്ഞതോടെ കിസ്മസിന്റെ സ്‌നേഹവും സാന്ത്വനവുമായി അവർ എത്തി; സിസ്റ്റർ ലിസി വടക്കേലിന് ക്രിസ്മസ് ആശംസകളുമായി മൂവാറ്റുപുഴ പൊലീസ്; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി കൊടുത്ത കന്യാസ്ത്രീ ക്രിസ്മസ് ആഘോഷിക്കുമ്പോൾ

മഠത്തിൽ സുരക്ഷാ ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ക്രിസ്മസ് ദിനങ്ങളിലെ സിസ്റ്ററുടെ ഒറ്റപ്പെടലിന്റെ നൊമ്പരം സ്‌റ്റേഷനിൽ അറിയിച്ചത്; വേദന തിരിച്ചറിഞ്ഞതോടെ കിസ്മസിന്റെ സ്‌നേഹവും സാന്ത്വനവുമായി അവർ എത്തി; സിസ്റ്റർ ലിസി വടക്കേലിന് ക്രിസ്മസ് ആശംസകളുമായി മൂവാറ്റുപുഴ പൊലീസ്; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി കൊടുത്ത കന്യാസ്ത്രീ ക്രിസ്മസ് ആഘോഷിക്കുമ്പോൾ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: സിസ്റ്റർ ലിസി വടക്കേലിന് ക്രിസ്മസ് ആശംസകളുമായി മൂവാറ്റുപുഴ പൊലീസ്. സിസ്റ്റർ താമസിക്കുന്ന വാഴപ്പിള്ളിയിലെ ജ്യോതിഭവൻ മഠത്തിലെ ഔട്ട് ഹൗസിലാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ എസ്‌ഐ. സൂഫിയും സംഘവും ക്രിസ്മസിന്റെ സ്‌നേഹവും സാന്ത്വനവുമായി എത്തിയത്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ മൊഴി കൊടുത്തതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് സിസ്റ്റർ ലിസിയെ ഒറ്റപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരായ രണ്ട് വനിതാ പൊലീസ് ഓഫീസർമാരോടൊപ്പം ക്രിസ്മസ് ആശംസകൾ പങ്കിട്ടപ്പോൾ, സിസ്റ്ററുടെ കണ്ണുകൾ നിറഞ്ഞു. അകന്ന ഒരു ബന്ധുവല്ലാതെ അവർക്ക് ആശംസകളുമായി മറ്റാരും എത്തിയിരുന്നില്ല.

മഠത്തിൽ സുരക്ഷാ ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ക്രിസ്മസ് ദിനങ്ങളിലെ സിസ്റ്ററുടെ ഒറ്റപ്പെടലിന്റെ നൊമ്പരം പങ്കുവെച്ചതെന്ന് എസ്‌ഐ. സൂഫി പറഞ്ഞു. ഇത് കേട്ടതോടെ അവരെ കാണാനും ആശംസകളറിയിക്കാനും തീരുമാനിക്കുകയായിരുന്നു.

വൈകീട്ട് ഏഴോടെ മഠത്തിലെത്തി. കേക്കുമായാണ് എസ്‌ഐ. സൂഫിയും ബൈജുവും എഎസ്ഐ. സലാമും ഷാജിയും അടങ്ങുന്ന ഓഫീസർമാർ മഠത്തിലെത്തിയത്. എല്ലാവരുടെയും സാന്നിധ്യത്തിൽ സ്റ്റേഷൻ റൈറ്റർ ബൈജു കേക്ക് മുറിച്ചു. പിന്നീട് നിറഞ്ഞ ചിരിയോടെ സിസ്റ്റർ എല്ലാവർക്കും കേക്ക് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP