Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അ​ഗ്നിരക്ഷാ സേന എത്തിയതോടെ നാടകീയ രം​ഗങ്ങൾ: ഫ്ലാളാറ്റിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനെത്തിയ ഉദ്യോ​ഗസ്ഥരോട് പൂട്ട് പൊളിക്കരുതെന്ന് വീട്ടുകാർ: പതിനെട്ട് നില കെട്ടിടച്ചിൽ നിന്നും കയറിൽ തൂങ്ങി ഇറങ്ങിക്കൂടെ എന്ന് അയൽഫ്ലാറ്റുകാർ: പൂട്ട് പൊളിക്കാതെ അകത്ത് കയറാൻ പറ്റില്ലെന്ന് അ​ഗ്നിരക്ഷാ സേനയും; ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ പൂട്ട് പൊളിച്ച് അകത്ത്; പുറത്തെ ബഹളങ്ങൾ കേൾക്കാതെ സോഫയിൽ സുഖമായി ഉറങ്ങി നാല് വയസ്സുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഫ്ലാറ്റിൽ കുടുങ്ങിയ നാല് വയസ്സുകാരനെ രക്ഷിക്കാനെത്തിയ അ​ഗ്നിരക്ഷാ സേന എത്തിയതോടെ നാടകീയ രം​ഗങ്ങൾ. അ​ഗ്നിരക്ഷ സേന പൊല്ലാപ്പിലായത് വീട്ടുകാരുടെ ശാഠ്യത്തിന് മുന്നിൽ. കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിൽ കുടുങ്ങിയ 4 വയസ്സുകാരനെ രക്ഷിക്കാനെത്തിയ അഗ്നിരക്ഷാ സേനയ്ക്കാണ് പൊല്ലാപ്പായത്. ഫ്ലാറ്റിന്റെ വാതിൽ പൊളിക്കാൻ പറ്റില്ലെന്ന വീട്ടുകാരുടെ ശാഠ്യത്തിനു മുന്നിലാണ് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ കണ്ണ്തള്ളി നിന്നത്. പൂട്ടുപൊളിച്ച് കുട്ടിയെ വേഗം പുറത്തെടുക്കാമെന്ന് അഗ്നിരക്ഷാസേന പറഞ്ഞെങ്കിലും സമ്മതിക്കാതെ വീട്ടുകാർ

എന്നാൽ അതിനു സമ്മതിക്കാതെ കെട്ടിടത്തിന്റെ മറ്റൊരു വശത്തൂടെ കയറിൽ തൂങ്ങി ഇറങ്ങി ബാൽക്കണിയിൽ കയറിക്കൂടെ എന്ന് അയൽ ഫ്ലാറ്റുകാർ ചോദിച്ചു. 18 നിലയുള്ള ഫ്ലാറ്റിൽ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയർ കെട്ടി ഒരാൾ ഇറങ്ങണം. അത് ബുദ്ധിമുട്ടാണ്, പൂട്ട് പൊളിച്ച് അകത്ത് കയറുന്നതാണ് എളുപ്പമെന്ന് ബീച്ച് സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാർ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അറിയിപ്പ് ലഭിച്ചയുടനെ അഗ്നിരക്ഷാസേന എല്ലാ സജീകരണങ്ങളുമായി ഫ്ലാറ്റിൽ എത്തിയിരുന്നു. തുടർന്ന് ഫ്ലാറ്റ് അധികൃതർ ഇടപെട്ട് മരപ്പണിക്കാരനെ വിളിച്ചു വരുത്തി. ഒരു മണിക്കൂറിനു ശേഷം മരപ്പണിക്കാരനെത്തി. അദ്ദേഹത്തിനും പൂട്ട് പൊളിക്കേണ്ടി വന്നു. പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോൾ, പുറത്തെ ഉമ്മയുടെ കരച്ചിലും മറ്റു ബഹളങ്ങളുമൊന്നും കേൾക്കാതെ സോഫയിൽ സുഖമായി ഉറങ്ങുകയായിരുന്നു കൊച്ചുകുട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP