Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് നാലുവയസുകാരി മരിച്ചു; അംഗനവാടി വിദ്യാർത്ഥിനിയുടെ മരണം മുത്തശ്ശനും മുത്തശിക്കും ഒപ്പം സഞ്ചരിക്കവേ; അപകടം ഓട്ടോ ഡിവൈഡറിൽ തട്ടിയതോടെ

മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് നാലുവയസുകാരി മരിച്ചു; അംഗനവാടി വിദ്യാർത്ഥിനിയുടെ മരണം മുത്തശ്ശനും മുത്തശിക്കും ഒപ്പം സഞ്ചരിക്കവേ; അപകടം ഓട്ടോ ഡിവൈഡറിൽ തട്ടിയതോടെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് അടിയിൽ പെട്ട് നാലുവയസ്സുകാരി മരിച്ചു. റോഡിലെ ഡിവൈഡറിൽ തട്ടി മറിഞ്ഞ ഓട്ടോക്കടിയിൽപ്പെട്ടാണ് ഊർങ്ങാട്ടിരി വെറ്റിലപ്പാറ കിണറടപ്പൻ മുളക്കത്തൊടി മുഹമ്മദ് റാഫിയുടെ മകൾ റസ (നാല്) മരിച്ചത്. മുളങ്കാട് അങ്കണവാടി വിദ്യാർത്ഥിനിയാണ്.

ഞായറാഴ്ച രാത്രി ഏഴര മണിക്ക് മഞ്ചേരി കോർട്ട് റോഡിൽ ശ്രീകൃഷ്ണ തിയ്യേറ്ററിന് മുൻവശമാണ് അപകടം. മുഹമ്മദ് റാഫിയുടെ മാതാപിതാക്കളായ ഇബ്രാഹിമിനും റംലക്കുമൊപ്പം വെള്ളിലയിലെ സഹോദരിയുടെ വീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ് അപകടം.

ഇബ്രാഹിമാണ് ഓട്ടോ ഓടിച്ചിരുന്നത്. മൂവരെയും പരിക്കുകളോടെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും റസ മരണപ്പെടുകയായിരുന്നു. നുസ്‌റത്താണ് മരിച്ച റസയുടെ മാതാവ്. സഹോദരങ്ങൾ : മുഹമ്മദ് റബീഅ്, മുഹമ്മദ് റിൻഷാൻ, പേരിടാത്ത പെൺകുട്ടി. മഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് ഏറ്റുവാങ്ങി കിണറടപ്പൻ ജുമാമസ്ജിദിൽ ഖബറടക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP