Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാവിലെ മുതൽ സാഹസികരെ കാണാൻ കാണികളുടെ ഒഴുക്ക്; ഭൂതത്താൻകെട്ടിൽ യുവാക്കളുടെ ആവേശമായി ഫോർവീലർ മഡ് റേസ്; മാറ്റുരച്ചത് നാൽപതോളം വാഹനങ്ങൾ

രാവിലെ മുതൽ സാഹസികരെ കാണാൻ കാണികളുടെ ഒഴുക്ക്; ഭൂതത്താൻകെട്ടിൽ യുവാക്കളുടെ ആവേശമായി ഫോർവീലർ മഡ് റേസ്; മാറ്റുരച്ചത് നാൽപതോളം വാഹനങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സാഹസികതയുടെ പ്രതീകമായ ഫോർ വീലർ മഡ് റേസ് കോതമംഗലത്ത് ഭൂതത്താൻകെട്ടിൽ നടന്നു. വിവിധ കാറ്റഗറികളിലായി 40 - ഓളം വാഹനങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും, ഭൂതത്താൻകെട്ട് ഡി എം സി - യു ടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭൂതത്താൻകെട്ട് ഓണം ഫെസ്റ്റിന്റെ ഭാഗമായിട്ടാണ് ഫോർ വീലർ മഡ് റേസ് സംഘടിപ്പിച്ചത്. തുടർച്ചയായ അഞ്ചാം വർഷമാണ് ഫെസ്റ്റിന്റെ ഭാഗമായി ഇവിടെ ഫോർ വീലർ മഡ് റേസ് നടത്തുന്നത്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തു നിന്നുമായി 40 - ഓളം വാഹനങ്ങൾ പങ്കെടുത്ത മത്സരം കാണാൻ രാവിലെ മുതൽ നൂറുകണക്കിന് വാഹന പ്രേമികളാണ് ഒഴുകിയെത്തിയത്.

ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടിരിക്കുന്നതിനാൽ വെള്ളം വറ്റിയ റിസർവോയറിലാണ് മഡ് റേസ് സംഘടിപ്പിച്ചത്. പ്രകൃതി രമണീയമായ പ്രകൃതി ദത്ത ട്രാക്കാണ് ഭൂതത്താൻകെട്ടിന്റെ പ്രത്യേകത. ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ പങ്കെടുക്കുന്ന റേസാണ് ഭൂതത്താൻകെട്ടിലേത്. മത്സരം ആവേശക്കൊടുമുടിയിലെത്താൻ വേണ്ട എല്ലാ ഘടകങ്ങളും പ്രകൃത്യാ തന്നെ ഈ ട്രാക്കിനുണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത. പെട്രോൾ, ഡീസൽ, ഓപ്പൺ ക്ലാസ് എന്നീ മൂന്ന് കാറ്റഗറികളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ആന്റണി ജോൺ എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്താണ് മത്സരങ്ങൾ ആരംഭിച്ചത്. ആദ്യാന്തം ആവേശം മുറ്റിനിന്ന മത്സരത്തിന് വൻ ജനാവലിയുടെ അകമ്പടിയാണ് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP