Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലപ്പുറത്തെ സ്വർണവ്യാപാരിയുടെ കാറും നാലുകോടി രൂപയും തട്ടിയ കേസിൽ നാലുപേർ അറസ്റ്റിൽ; പിടിയിലായവരിൽ പൊലീസ് ഇൻസ്പെക്ടറും

മലപ്പുറത്തെ സ്വർണവ്യാപാരിയുടെ കാറും നാലുകോടി രൂപയും തട്ടിയ കേസിൽ നാലുപേർ അറസ്റ്റിൽ; പിടിയിലായവരിൽ പൊലീസ് ഇൻസ്പെക്ടറും

പാലക്കാട്: മലപ്പുറത്തെ സ്വർണവ്യാപാരിയുടെ കാറും നാലുകോടി രൂപയും തട്ടിയ കേസിൽ നാലുപേർ അറസ്റ്റിൽ .രണ്ടു പൊലീസുകാരടക്കം നാലു പേർ കൂടി കേസിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. കരൂർ പരമത്തി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മുത്തുകുമാർ, തൃശൂർ സ്വദേശികളായ സുഭാഷ് (42), സുധീർ (33), മലപ്പുറത്തെ ഷഫീക് (28) എന്നിവരെയാണ് പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.

അൻവർ സാദത്തിന്റെ കടയിലെ ജീവനക്കാർ മുസിർ(23), മുഹമ്മദ്(23), ആനന്ദ്(29), ഷിഹാസ്(23) എന്നിവർ 3.9 കോടി രൂപയുമായി ചെന്നൈയിൽനിന്ന് കാറിൽ മലപ്പുറത്തേക്ക് പോകുമ്പോൾ കഴിഞ്ഞ മാസം 25ന് പുലർച്ചെ നാലരയോടെ എൽ ആൻഡ് ടി ബൈപാസ് റോഡിൽ മധുക്കരയ്ക്ക് സമീപമാണ് സംഭവം നടന്നത്.

സംഭവത്തിൽ പങ്കാളികളാണെന്നു കണ്ടെത്തിയ കുളിത്തല പൊലീസ് സബ് ഇൻസ്‌പെക്ടർ ശരവണൻ, കരൂർ വേലായുധംപാളയം പൊലീസ് കോൺസ്റ്റബിൾ ധർമ്മേന്ദ്രൻ, ഹവാല ഇടപാടുകാരനും മലയാളിയുമായ കോടാലി ശ്രീധരൻ, മകൻ അരുൺ എന്നിവർക്കായുള്ള അന്വേഷണം ഊർജിതമാക്കി.

ജീപ്പിലെത്തി കാർ തടഞ്ഞുനിർത്തിയ അഞ്ചംഗതട്ടിപ്പു സംഘത്തിൽ മൂന്നുപേർ പൊലീസ് വേഷത്തിലായിരുന്നു. പരിശോധനയ്ക്കായി കാർ പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ നിർദ്ദേശം നൽകിയശേഷം കാറിലുണ്ടായിരുന്ന നാലുപേരെയും സംഘം ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പിന്നീട് നാലുപേരെയും മർദ്ദിച്ച് അവശരാക്കി വാഹനത്തിൽ നിന്നും തള്ളിയിട്ട് പണമുള്ള കാറുമായി കടന്നുവന്നാണ് കേസ്. ഇവർ മധുക്കര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയനുസരിച്ച് ചെന്നൈയിൽ ആഭരണങ്ങൾ വിറ്റു കിട്ടിയ 3.9 കോടി രൂപയാണ് കാറിൽ ഉണ്ടായിരുന്നത്.

കാർ പിന്നീട് പാലക്കാട് ആലത്തൂരിന് സമീപം ചിതലിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും പണം നഷ്ടപ്പെട്ടു. കാറിലുണ്ടായിരുന്നത് ഹവാല പണമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കോടാലി ശ്രീധരനും മകൻ അരുണും പൊലീസിലെ ചിലരുടെ സഹായത്തോടെ ഹവാലപ്പണം തട്ടിയെടുക്കുന്നതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP